ആലപ്പുഴ: 'കരുതാം ആലപ്പുഴയെ, കരുതാം വയോജനങ്ങളെ' ക്യാമ്പയിനിന്‍റെ ഭാഗമായി ജില്ലയിലെ വയോജനങ്ങൾക്കായുള്ള പ്രത്യേക ആരോഗ്യ സേവന പരിപാടിയായ കരുതൽ ചികിത്സ പരിപാടി സംഘടിപ്പിച്ചു. എല്ലാ പഞ്ചായത്തുകളിലുമായി ആരോഗ്യ വകുപ്പിന് കീഴിലുള്ള 362 സബ്സെന്‍ററുകൾ കേന്ദ്രീകരിച്ച് രാവിലെ പത്ത് മുതൽ ഒരു മണിവരെയും രണ്ട് മുതൽ നാല് വരെ വരെയും വൈദ്യ പരിശോധനയും ജീവിതശൈലി രോഗ നിർണയ ക്യാമ്പും വയോജനങ്ങൾക്കായി സംഘടിപ്പിച്ചു.
'കരുതാം ആലപ്പുഴയെ' : വയോജനങ്ങൾക്കായി കരുതൽ ചികിത്സ
എല്ലാ പഞ്ചായത്തുകളിലുമായി ആരോഗ്യ വകുപ്പിന് കീഴിലുള്ള 362 സബ്സെന്‍ററുകൾ കേന്ദ്രീകരിച്ചായിരുന്നു ക്യാമ്പ്.
കൊവിഡ് പ്രോട്ടോകോൾ പാലിച്ചായിരുന്നു ക്യാമ്പ് സംഘടിപ്പിച്ചത്. ആരോഗ്യ സേവനം ആവശ്യമായുള്ള വയോജനങ്ങൾക്ക് സബ്സെന്‍റ റിൽ എത്തിച്ചേരേണ്ടുന്ന സമയം ആശ പ്രവർത്തകർ മുൻകൂട്ടി അറിയിച്ചിരുന്നു . ജില്ലാ ഭരണകൂടത്തിന്‍റെ നേതൃത്വത്തിൽ സാമൂഹ്യനീതി വകുപ്പിന്‍റെ ചുമതലയിൽ ആരോഗ്യവകുപ്പിന്‍റെ പങ്കാളിത്തത്തോടെയാണ് വയോജനങ്ങൾക്കായി കരുതൽ ചികിത്സ ക്യാമ്പ് സംഘടിപ്പിച്ചത്.