കേരളം

kerala

ETV Bharat / city

മാവേലിക്കര താലൂക്ക് ആശുപത്രി കൊവിഡ് ആശുപത്രിയാക്കുന്നു - കൊവിഡ് ആശുപത്രി

ഈ ഹോസ്പിറ്റലില്‍ നടത്തുന്ന ഡയലീസീസ് അടുത്തുള്ള മൂന്ന് ഹോസ്പിറ്റലുകളില്‍ ക്രമീകരിക്കുവാനും ക്യാന്‍സര്‍ (കിമോ ) ചികിത്സ കുറത്തികാട് കമ്മ്യൂണിറ്റി സെന്‍ററില്‍ നടത്തുവാനും നിര്‍ദേശിച്ചു.

Mavelikkara Taluk Hospital covid Hospital മാവേലിക്കര താലൂക്ക് ആശുപത്രി കൊവിഡ് ആശുപത്രി ആലപ്പുഴ കൊവിഡ് വാര്‍ത്തകള്‍
മാവേലിക്കര താലൂക്ക് ആശുപത്രി കൊവിഡ് ആശുപത്രിയാക്കുന്നു

By

Published : Jul 17, 2020, 12:04 AM IST

ആലപ്പുഴ: മാവേലിക്കര താലൂക്ക് ആശുപത്രി കൊവിഡ് ആശുപത്രിയാക്കി മാറ്റാൻ തീരുമാനമായി. ജൂലൈ 14 ന് ജില്ലാ കലക്ടര്‍ എ.അലക്‌സാണ്ടറുടെ അധ്യക്ഷതയില്‍ ജില്ല മെഡിക്കല്‍ ഓഫിസര്‍ ആരോഗ്യം, മെഡിക്കല്‍ കോളജ് മെഡിസിന്‍ എച്ച്ഒഡി, ഡോ.സുമ, മെഡിക്കല്‍ കോളജ് സൂപ്രണ്ട്, മാവേലിക്കര താലൂക്ക് ആശുപത്രി സൂപ്രണ്ട്, എന്നിവരുടെ സാന്നിധ്യത്തില്‍ നടന്ന യോഗത്തിലാണ് തീരുമാനം. മാവേലിക്കര താലൂക്ക് ആശുപത്രി കൊവിഡ് ഹോസ്പിറ്റല്‍ ആക്കുമ്പോള്‍ ഈ ഹോസ്പിറ്റലില്‍ നടത്തുന്ന ഡയലീസീസ് അടുത്തുള്ള മൂന്ന് ഹോസ്പിറ്റലുകളില്‍ ക്രമീകരിക്കുവാനും ക്യാന്‍സര്‍ (കിമോ ) ചികിത്സ കുറത്തികാട് കമ്മ്യൂണിറ്റി സെന്‍ററില്‍ നടത്തുവാനും നിര്‍ദേശിച്ചു. നിലവില്‍ ആശുപത്രിയില്‍ ഈ വിഭാഗത്തില്‍ ജോലിചെയ്യുന്ന ജീവനക്കാരെ ക്രമീകരണം നടത്തുന്ന ആശുപത്രിയിലേക്ക് മാറ്റുവാനും ആവശ്യമുള്ള പക്ഷം കൂടുതല്‍ ജീവനക്കാരെ എന്‍.എച്ച്.എം വഴി നല്‍കുവാനും തീരുമാനിച്ചു. താലൂക്കിന്‍റെ പരിധിയിലുള്ള മുഴുവന്‍ പ്രൈമറി ഹെല്‍ത്ത് സെന്‍ററുകളും ശാക്തീകരിച്ച് എല്ലാവര്‍ക്കും മതിയായ ചികിത്സ ലഭിക്കുന്നുവെന്നും ഉറപ്പാക്കാനും ഡിഎംഒയ്ക്ക് ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കി.

ABOUT THE AUTHOR

...view details