കേരളം

kerala

ETV Bharat / city

സുഭാഷ് വാസു കോടികളുടെ തിരിമറി നടത്തിയെന്ന് മാവേലിക്കര എസ്എന്‍ഡിപി യൂണിയന്‍ - ആലപ്പുഴ

മാവേലിക്കര യൂണിയന്‍ പ്രസിഡന്‍റായിരുന്ന സുഭാഷ് വാസുവും കൂട്ടരും മൈക്രോഫിനാന്‍സ് വായ്‌പയുടെ മറവില്‍ ബാങ്കുകളുമായുള്ള ഇടപാടില്‍ വന്‍തിരിമറി നടത്തിയെന്ന് മാവേലിക്കര എസ്എന്‍ഡിപി യൂണിയന്‍ നേതൃത്വം ആരോപിച്ചു

Mavelikkara SNDP Union against Subhash Vasu  സുഭാഷ് വാസു കോടികളുടെ തിരിമറി നടത്തിയെന്ന് മാവേലിക്കര എസ്.എന്‍.ഡി.പി യൂണിയന്‍  മാവേലിക്കര യൂണിയന്‍  Mavelikkara SNDP Union  Subhash Vasu  മാവേലിക്കര എസ്.എന്‍.ഡി.പി യൂണിയന്‍  ആലപ്പുഴ  ബിഡിജെഎസ് സംസ്ഥാന ജനറൽ സെക്രട്ടറി സുഭാഷ് വാസു
സുഭാഷ് വാസു കോടികളുടെ തിരിമറി നടത്തിയെന്ന് മാവേലിക്കര എസ്.എന്‍.ഡി.പി യൂണിയന്‍

By

Published : Jan 15, 2020, 1:13 AM IST

ആലപ്പുഴ: ബിഡിജെഎസ് സംസ്ഥാന ജനറൽ സെക്രട്ടറി സുഭാഷ് വാസു കോടികളുടെ തിരിമറി നടത്തിയെന്ന ആരോപണവുമായി മാവേലിക്കര എസ്എന്‍ഡിപി യൂണിയന്‍ നേതൃത്വം രംഗത്ത്. മാവേലിക്കര യൂണിയന്‍ പ്രസിഡന്‍റായിരുന്ന സുഭാഷ് വാസുവും കൂട്ടരും മൈക്രോഫിനാന്‍സ് വായ്‌പയുടെ മറവില്‍ ബാങ്കുകളുമായുള്ള ഇടപാടില്‍ വന്‍തിരിമറി നടത്തിയെന്നാണ് ആരോപണം. ധനലക്ഷ്‌മി ബാങ്കിന്‍റെ മാവേലിക്കര ബ്രാഞ്ചില്‍ നിന്ന് മാത്രം 76 സംഘങ്ങള്‍ക്ക് വായ്‌പ നല്‍കിയതായി രേഖയുണ്ടെന്നും സംഘങ്ങള്‍ യൂണിയനില്‍ അടച്ച തുകയും ബാങ്കില്‍ വായ്‌പ നീക്കിയിരിപ്പും തമ്മില്‍ ലക്ഷങ്ങളുടെ വ്യത്യാസമാണുള്ളതെന്നും നേതൃത്വം വ്യക്തമാക്കി. കൂടാതെ സംഘങ്ങള്‍ അടച്ച തുകയില്‍ നിന്ന് ഒരു കോടി നാലുലക്ഷം രൂപയോടടുത്ത് തിരിമറി നടത്തിയെന്നും ഇവര്‍ പറഞ്ഞു. പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും 56 സംഘങ്ങള്‍ക്ക് വായ്‌പ നല്‍കിയിട്ടുണ്ട്. തിരിച്ചടവുമായി ബന്ധപ്പെട്ട് 48 ലക്ഷത്തോളം രൂപ നഷ്‌ടപ്പെട്ടെന്നും എസ്എന്‍ഡിപി നേതാക്കള്‍ ആരോപിച്ചു.

സുഭാഷ് വാസു കോടികളുടെ തിരിമറി നടത്തിയെന്ന് മാവേലിക്കര എസ്.എന്‍.ഡി.പി യൂണിയന്‍

മാവേലിക്കര എസ്എന്‍ഡിപി യൂണിയന്‍ ഓഫീസില്‍ സൂക്ഷിച്ചിരുന്ന പഞ്ചലോഹ വിഗ്രഹം ഉള്‍പ്പെടെയുള്ളവ കടത്തിയ സുഭാഷ് വാസു അത് തന്‍റെ സ്വത്താണെന്ന് പറയുന്നത് വഞ്ചനയാണ്. 2017ലെ മാവേലിക്കര യൂണിയന്‍ വാര്‍ഷിക ബാക്കി പത്രത്തില്‍ പഞ്ചലോഹ വിഗ്രഹം ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും ഇത് തിരികെ ലഭിക്കാന്‍ നിയമപരമായി പോരാടുമെന്നും നേതൃത്വം വ്യക്തമാക്കി. കൂടാതെ കട്ടച്ചിറയിലെ സുഭാഷ് വാസുവിന്‍റെ വീട്ടില്‍ സ്‌പിരിറ്റ് ലോറി പൊട്ടിത്തെറിച്ച് മൂന്ന് പേര്‍ മരിച്ച സംഭവത്തില്‍ അവരുടെ കുടുംബങ്ങള്‍ക്ക് നഷ്‌ടപരിഹാരം നല്‍കാമെന്ന് വാഗ്‌ദാനം നല്‍കി പറ്റിച്ചെന്നും ഈ കേസ് പുനരന്വേഷിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

കല്ലുവാതുക്കല്‍ മദ്യദുരന്തത്തില്‍ വിഷ സ്‌പിരിറ്റ് എത്തിച്ചതിനെ കുറിച്ച് പുനരന്വേഷണം വേണം. നോട്ട് നിരോധന സമയത്ത് യൂണിയന്‍റെ വിവിധ അക്കൗണ്ടുകള്‍ വഴി സുഭാഷ് വാസുവും കൂട്ടരും കള്ളപ്പണം വെളുപ്പിച്ചെന്നും ഇത് സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് പരാതി നല്‍കിയിട്ടുണ്ടെന്നും നേതാക്കള്‍ പറഞ്ഞു. മാവേലിക്കര എസ്എന്‍ഡിപി യൂണിയന്‍ നേതാക്കളായ ദയകുമാര്‍ ചെന്നിത്തല, ഷാജി എന്‍.പണിക്കര്‍, എസ്.എല്‍.ലാല്‍, ഗോപന്‍ ആഞ്ഞിലിപ്ര, ബിനു ധര്‍മ്മരാജ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

ABOUT THE AUTHOR

...view details