കേരളം

kerala

ETV Bharat / city

വിശുദ്ധ പ്രഖ്യാപനത്തിന് പ്രതിനിധിയെ അയക്കാതിരുന്നത് മാപ്പർഹിക്കാത്ത തെറ്റ്; ടിഎൻ പ്രതാപൻ - kerala government

ലോകം മുഴുവന്‍ വത്തിക്കാനിലേക്ക് ശ്രദ്ധകേന്ദ്രീകരിച്ചപ്പോള്‍ കേരള സര്‍ക്കാര്‍ ക്രൂരമായ അവഗണനയാണ് കാണിച്ചതെന്നും ടി.എന്‍ പ്രതാപന്‍

മറിയം ത്രേസ്യയെ വിശുദ്ധയായി പ്രഖ്യാപിച്ച ചടങ്ങിന് സർക്കാർ പ്രതിനിധിയെ അയക്കാതിരുന്നത് മാപ്പർഹിക്കാത്ത തെറ്റെന്ന് ടി എൻ പ്രതാപൻ

By

Published : Oct 18, 2019, 6:06 PM IST

Updated : Oct 18, 2019, 7:00 PM IST

ആലപ്പുഴ: മറിയം ത്രേസ്യയെ വിശുദ്ധയായി പ്രഖ്യാപിച്ച ചടങ്ങില്‍ പങ്കെടുക്കാന്‍ സംസ്ഥാന സർക്കാർ പ്രതിനിധിയെ അയക്കാതിരുന്നത് മാപ്പർഹിക്കാത്ത തെറ്റാണെന്ന് ടി.എൻ പ്രതാപൻ എം പി. ഇത് വിശ്വാസ സമൂഹത്തോട് സർക്കാർ കാണിക്കുന്ന അവഗണനയാണ്. ഇതിൽ ശക്തമായ പ്രതിഷേധമുണ്ട്. മുഖ്യമന്ത്രിയും മന്ത്രിമാരും ഈ വിഷയത്തിൽ മറുപടി പറയണമെന്നും ടി.എൻ പ്രതാപൻ ആവശ്യപ്പെട്ടു. ലോകം മുഴുവന്‍ വത്തിക്കാനിലേക്ക് ശ്രദ്ധകേന്ദ്രീകരിച്ചപ്പോള്‍ കേരള സര്‍ക്കാര്‍ ക്രൂരമായ അവഗണനയാണ് കാണിച്ചതെന്നും ടി.എന്‍ പ്രതാപന്‍ പറഞ്ഞു. തീരദേശമേഖലയെ സർക്കാർ അവഗണിക്കുന്നതിനെതിരെ തെരഞ്ഞെടുപ്പിൽ വിധിയെഴുത്ത് ഉണ്ടാകുമെന്നും രാഷ്ട്രീയത്തിനതീതമായി സർക്കാരിനെതിരെ തീരദേശമേഖലയിൽ മാറ്റം പ്രകടമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിശുദ്ധ പ്രഖ്യാപനത്തിന് സർക്കാർ പ്രതിനിധിയെ അയക്കാതിരുന്നത് മാപ്പർഹിക്കാത്ത തെറ്റ്; ടിഎൻ പ്രതാപൻ
Last Updated : Oct 18, 2019, 7:00 PM IST

ABOUT THE AUTHOR

...view details