കേരളം

kerala

ETV Bharat / city

ഗൗരിയമ്മയുടെ അനുഗ്രഹം തേടി മനു എത്തി; ആരിഫിനെ പോലെ തന്നെ മനുവും ജയിക്കുമെന്ന് ഗൗരിയമ്മ - ഗൗരിയമ്മ

ജില്ലയിൽ ഏത് തെരഞ്ഞെടുപ്പ് വന്നാലും ഇടതുസ്ഥാനാർഥിയായി മത്സരിക്കുന്നവർ ആദ്യമെത്തുക ഗൗരിയമ്മയുടെ വീട്ടിലാണ്. നന്നായി വര്‍ക്ക് ചെയ്യണമെന്ന് മനുവിനെ ഉപദേശിച്ച ഗൗരിയമ്മ ‘ജയിക്കും, ആരിഫിനെപ്പോലെ നല്ല ഭൂരിപക്ഷത്തിന്‌ ജയിക്കു'മെന്ന് പറഞ്ഞ് തലയിൽ കൈവെച്ച്‌ മനുവിനെ അനുഗ്രഹിച്ചു.

ഗൗരിയമ്മയുടെ അനുഗ്രഹം തേടി മനു എത്തി; ആരിഫിനെ പോലെ തന്നെ മനുവും ജയിക്കുമെന്ന് ഗൗരിയമ്മ

By

Published : Sep 27, 2019, 5:39 AM IST

Updated : Sep 27, 2019, 6:29 AM IST

ആലപ്പുഴ : കേരളത്തിന്‍റെ വിപ്ലവ പെൺകരുത്ത് കെ.ആർ ഗൗരിയമ്മയുടെ അനുഗ്രഹം തേടി അരൂരിലെ ഇടതു സ്ഥാനാർഥി അഡ്വ. മനു സി.പുളിക്കൽ. ആലപ്പുഴ ചാത്തനാട്ടെ ഗൗരിയമ്മയുടെ വസതിയിലെത്തിയാണ് മനു അനുഗ്രഹം വാങ്ങിയത്. ജില്ലയിൽ ഏത് തെരഞ്ഞെടുപ്പ് വന്നാലും ഇടതുസ്ഥാനാർഥിയായി മത്സരിക്കുന്നവർ ആദ്യമെത്തുക ഗൗരിയമ്മയുടെ വീട്ടിലേക്കാണ്. അതാണ് ഇവിടുത്തുകാർക്ക് രാശിയും ശീലവും.

ഗൗരിയമ്മയുടെ അനുഗ്രഹം തേടി മനു എത്തി; ആരിഫിനെ പോലെ തന്നെ മനുവും ജയിക്കുമെന്ന് ഗൗരിയമ്മ
മൂന്നു തവണ അരൂരിന്‍റെ എംഎൽഎ ആയ എ.എം ആരിഫിനൊപ്പമാണ് സ്ഥാനാർഥി പ്രഖ്യാപനത്തിനു പിന്നാലെ മനു സി. പുളിക്കൽ ഗൗരിയമ്മയുടെ വീട്ടിലെത്തിയത്. മൂവരും ഒരുമിച്ചപ്പോള്‍ അരൂരിന്‍റെ ഭൂതകാലവും വർത്തമാനവും ഭാവിയും അവിടെ സംഗമിച്ചു. വയലാറിലെ സിറിയക്‌ സാറിന്‍റെ മകനാണെന്ന് പറഞ്ഞാണ് ആരിഫ് മനുവിനെ പരിചയപ്പെടുത്തിയത്. ആളെ ഗൗരിയമ്മയ്‌ക്ക് മനസിലാവുകയും ചെയ്‌തു. നന്നായി വര്‍ക്ക് ചെയ്യണമെന്ന് മനുവിനെ ഉപദേശിച്ച ഗൗരിയമ്മ ‘ജയിക്കും, ആരിഫിനെപ്പോലെ നല്ല ഭൂരിപക്ഷത്തിന്‌ ജയിക്കുമെന്ന് പറഞ്ഞ് തലയിൽ കൈവെച്ച്‌ അനുഗ്രഹിച്ചു.
Last Updated : Sep 27, 2019, 6:29 AM IST

ABOUT THE AUTHOR

...view details