ആലപ്പുഴ: അച്ഛനും മകനും സഞ്ചരിച്ച സ്‌കൂട്ടറില്‍ കെഎസ്ആർടിസി ബസ് ഇടിച്ച് അച്ഛന്‍ മരിച്ചു. ആലപ്പുഴ കരളകം സ്വദേശി മാധവനാണ് (73) മരിച്ചത്. ഒപ്പമുണ്ടായിരുന്ന മകൻ ഷാജിയെ (50) പരിക്കുകളോടെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ആലപ്പുഴ ജനറൽ ആശുപത്രി ജങ്‌ഷന് സമീപം പെട്രോൾ പമ്പിന് മുൻവശത്ത് വച്ചാണ് അപകടമുണ്ടായത്. കപ്പക്കടയിലുള്ള ബന്ധുവീട്ടില്‍ ഒരു ചടങ്ങിൽ പങ്കെടുത്ത് മടങ്ങുകയായിരുന്നു മാധവനും മകനും. ഒരേ ദിശയിൽ വന്ന ബസിന്‍റെ പിൻഭാഗം സ്‌കൂട്ടറിൽ തട്ടിയാണ് അപകടമുണ്ടായതെന്ന് പൊലീസ് പറഞ്ഞു.