കേരളം

kerala

ETV Bharat / city

ആവേശത്തുഴയെറിയാൻ ആലപ്പുഴ ഒരുങ്ങുന്നു, നെഹ്‌റുട്രോഫി ജലോത്സവത്തിന്‍റെ ഭാഗ്യചിഹ്നം പ്രകാശനം ചെയ്‌തു

വാഴപ്പിണ്ടിയിൽ തുഴഞ്ഞുനീങ്ങുന്ന തത്തയാണ് 68-ാം നെഹ്‌റുട്രോഫി ജലോത്സവത്തിന്‍റെ ഭാഗ്യചിഹ്നം. ആലപ്പുഴ സ്വദേശി ബാബു ഹസൻ ആണ് ഭാഗ്യചിഹ്നം വരച്ചത്.

lucky symbol of nehru trophy boat race  trophy boat race  lucky symbol  lucky symbol of nehru trophy  ആലപ്പുഴ  ഭാഗ്യചിഹ്നം  വാഴപ്പിണ്ടിയിൽ തുഴഞ്ഞുനീങ്ങുന്ന തത്ത  നെഹ്‌റുട്രോഫി  ആലപ്പുഴ സ്വദേശി ബാബു ഹസൻ  ജലമാമാങ്കം  കൃഷി മന്ത്രി പി പ്രസാദ്  കലക്‌ടർ വി ആർ കൃഷ്‌ണതേജ  വള്ളംകളി  വള്ളംകളി ആലപ്പുഴ
ആവേശത്തുഴയെറിയാൻ ആലപ്പുഴ ഒരുങ്ങുന്നു, നെഹ്‌റുട്രോഫി ജലോത്സവത്തിന്‍റെ ഭാഗ്യചിഹ്നം പ്രകാശനം ചെയ്‌തു

By

Published : Aug 17, 2022, 6:14 PM IST

ആലപ്പുഴ:ജലരാജാക്കന്മാർ നേർക്കുനേർ ഏറ്റുമുട്ടുന്ന കേരളത്തിലെ ഏറ്റവും വലിയ ജലമാമാങ്കത്തിന്‍റെ ഒരുക്കങ്ങൾ അതിവേഗത്തിലാണ് നടക്കുന്നത്. ആലപ്പുഴ സ്വദേശി ബാബു ഹസൻ വരച്ച വാഴപ്പിണ്ടിയിൽ തുഴഞ്ഞുനീങ്ങുന്ന തത്തയാണ് ഇത്തവണത്തെ നെഹ്‌റുട്രോഫി ജലോത്സവത്തിന്‍റെ ഭാഗ്യചിഹ്നം. 2018ലും ബാബു ഹസന്‍റെ ചിത്രം ഭാഗ്യചിഹ്നമായി തെരഞ്ഞെടുത്തിരുന്നു. കലക്‌ടറേറ്റ്‌ കോൺഫറൻസ് ഹാളിൽ കൃഷി മന്ത്രി പി പ്രസാദ് കലക്‌ടർ വി ആർ കൃഷ്‌ണതേജയ്‌ക്ക്‌ നൽകി ഭാഗ്യചിഹ്നം പ്രകാശനം ചെയ്‌തു.

മന്ത്രി പി പ്രസാദ് കലക്‌ടർ വി ആർ കൃഷ്‌ണതേജയ്‌ക്ക്‌ നൽകി ഭാഗ്യചിഹ്നം പ്രകാശനം ചെയ്‌തു

വള്ളംകളിയുടെ ഭാഗ്യചിഹ്നമായതോടെ ഇനി പേരിടാനുള്ള അവസരമാണ്. ഭാഗ്യചിഹ്നത്തിന് നിർദേശിക്കുന്ന പേര്, നിർദേശിക്കുന്നയാളുടെ പേര്, വിലാസം, ഫോൺ നമ്പർ എന്നിവ പ്രചരണകമ്മിറ്റിയുടെ വാട്‌സ്‌ആപ്പ് നമ്പറിലോ ജില്ല ഇൻഫർമേഷൻ ഓഫിസിലേക്കോ ആണ് അയക്കേണ്ടത്. ഒരാൾ ഒരു എൻട്രി മാത്രമേ സമർപ്പിക്കാവൂ.

ഇത്തവണത്തെ നെഹ്‌റുട്രോഫി ജലോത്സവത്തിന്‍റെ ഭാഗ്യചിഹ്നം

ഓഗസ്‌റ്റ്‌ 19ന് വൈകിട്ട്‌ അഞ്ച് വരെയാണ് സമയം. ജില്ല കലക്‌ടറുടെ ഫേസ്‌ബുക്ക് പേജിലെ പോസ്റ്റുകളിലും രസകരമായ പേരുകൾ ആളുകൾ നിർദേശിക്കുന്നുണ്ട്. ഇതിനോടകം നൂറുകണക്കിന് ആളുകളാണ് വ്യത്യസ്‌തങ്ങളായ പേരുകൾ നിർദേശിച്ചിട്ടുള്ളത്. മത്സരത്തിലെ വിജയിക്ക് സ്വർണ നാണയമാണ് സമ്മാനം.

ABOUT THE AUTHOR

...view details