കേരളം

kerala

ETV Bharat / city

കുട്ടനാട്ടിലെ വെള്ളക്കെട്ടിന് ശമനമില്ല, യാത്രക്കായി ട്രാക്ടറും - എസി റോഡില്‍ വെള്ളക്കെട്ട്

കഴിഞ്ഞ പ്രളയത്തിലും പ്രദേശത്തെ വിവിധ സ്ഥലങ്ങളിൽ വെള്ളംകയറി ​ ഒരുമാസത്തോളം ​ഗതാ​ഗതം മുടങ്ങിയിരുന്നു

വെള്ളക്കെട്ട് രൂക്ഷം : എസി റോഡില്‍ യാത്രയ്‌ക്ക്‌ വള്ളവും ട്രാക്‌ടറും

By

Published : Aug 22, 2019, 5:28 PM IST

Updated : Aug 22, 2019, 7:47 PM IST

ആലപ്പുഴ:മഴ കുറഞ്ഞിട്ടും കുട്ടനാട്ടിലെ വെള്ളക്കെട്ടിന് ശമനമില്ല. വെള്ളക്കെട്ട് രൂക്ഷമായ എസി റോഡിലൂടെയുള്ള യാത്ര കൂടുതല്‍ ദുര്‍ഘടമാണ്. യാത്രക്കായി ജനങ്ങള്‍ ഉപയോഗിക്കുന്നത് വള്ളവും ട്രാക്ടറുമാണ്. ട്രാക്ടറില്‍ പലക ഘടിപ്പിച്ച് അതിലാണ് ജനങ്ങളുടെ യാത്ര.

കെ.എസ്.ആര്‍. ടി.സി ബസ് അടക്കമുള്ള വാഹനങ്ങള്‍ മങ്കൊമ്പ് ബ്ലോക്ക് ജങ്ഷനിൽ സർവീസ് അവസാനിപ്പിക്കുകയാണ്. കഴിഞ്ഞ പ്രളയത്തിലും പ്രദേശത്തെ വിവിധ സ്ഥലങ്ങളിൽ വെള്ളംകയറി ​ ഒരുമാസത്തോളം ​ഗതാ​ഗതം മുടങ്ങിയിരുന്നു. അന്ന് ഇറിഗേഷൻവകുപ്പിന്‍റെ വലിയ പമ്പ് ഉപയോ​ഗിച്ചാണ് വെള്ളം വറ്റിച്ചത്. എ സി റോഡ് നവീകരണം പൂർത്തിയായാൽ മാത്രമേ വർഷാവർഷമുണ്ടാകുന്ന വെള്ള‌ക്കെട്ടിന് പരിഹാരമുണ്ടാകൂ എന്നാണ് നാട്ടുകാര്‍ പറയുന്നത്.

കുട്ടനാട്ടിലെ വെള്ളക്കെട്ടിന് ശമനമില്ല, യാത്രക്കായി ട്രാക്ടറും
Last Updated : Aug 22, 2019, 7:47 PM IST

ABOUT THE AUTHOR

...view details