ആലപ്പുഴ:പ്രളയം തകര്‍ത്തെറിഞ്ഞ ആലപ്പുഴയിലെ കുഞ്ഞുങ്ങള്‍ക്ക് കൈത്താങ്ങുമായി ഐ ആം ഫോര്‍ ആലപ്പി. ആലപ്പുഴ കുടുംബശ്രീയുടെ മേല്‍നോട്ടത്തിലുള്ള പോഷകാഹാര നിര്‍മാണശാലയിലെ ഉപകരണങ്ങള്‍ കഴിഞ്ഞ വര്‍ഷത്തെ പ്രളയത്തില്‍ നശിച്ചു. ഇവക്ക് പകരം ഐ ആം ഫോര്‍ ആലപ്പി 20 ലക്ഷത്തിലധികം രൂപ വിലമതിക്കുന്ന ഉപകരണങ്ങള്‍ നല്‍കിയത്. ആലപ്പുഴ ജില്ലാ സബ്-കലക്ടര്‍ കൃഷ്ണതേജ ഐ.എ.എസ് നേതൃത്വം നല്‍കുന്ന ഐ-ആം ഫോര്‍ ആലപ്പിയോടൊപ്പം സേവ് ദി ചില്‍ഡ്രന്‍ എന്ന സംഘടനയും കൈകോര്‍ത്തു. നൂതനസാങ്കേതിക രീതിയിലുള്ള ബ്ലന്‍ഡര്‍, റോസ്റ്റര്‍, പൗഡര്‍ സിഫ്റ്റര്‍, വീറ്റ് ക്ലീനിംഗ് മെഷീനുകള്‍ തുടങ്ങിയ ഉപകരണങ്ങളാണ് പ്രളയം ബാധിച്ച മേഖലകളിലെ ഏഴ് ഉല്‍പാദന കേന്ദ്രങ്ങളിലേക്കായി നല്‍കിയത്.
കുടുംബശ്രീയുടെ പോഷകാഹാര നിര്‍മാണശാലകള്‍ക്ക് കൈത്താങ്ങായി ഐ ആം ഫോര്‍ ആലപ്പി - ഐ ആം ഫോര്‍ ആലപ്പി
ആലപ്പുഴയിലെ 14 ഉല്‍പാദന കേന്ദ്രങ്ങള്‍ക്കായി 20 ലക്ഷത്തോളം രൂപയുടെ സാധനങ്ങളാണ് ഐ ആം ഫോര്‍ ആലപ്പി നല്‍കിയത്
ആകെ 14 ഉല്‍പാദന കേന്ദ്രങ്ങളാണ് ജില്ലയില്‍ കുടുംബശ്രീയുടെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്നത്. കുട്ടികളിലെ പോഷകഹാര പ്രശ്‌നങ്ങള്‍ക്ക് പരിഹാരമെന്നോണം കുടുംബശ്രീ പ്രവര്‍ത്തകര്‍ ആരംഭിച്ചതാണ് ഈ കേന്ദ്രങ്ങള്‍. ഇവ വഴി നിര്‍മിക്കുന്ന പോഷകാഹാരം അമൃതം പൊടി എന്ന പേരില്‍ അങ്കണവാടികളിലൂടെയാണ് കുട്ടികള്‍ക്ക് നല്‍കുന്നത്. ഉല്‍പാദന കേന്ദ്രങ്ങളില്‍ പലയിടത്തും പ്രളയം നാശം വിതച്ചിരുന്നു. ഇതുമൂലം ഉല്‍പാദനത്തില്‍ വലിയ തോതില്‍ പ്രശ്‌നങ്ങള്‍ അനുഭവപ്പെട്ട സാഹചര്യത്തിലാണ് ഐ.ആം ഫോര്‍ ആലപ്പിയും-സേവ് ദി ചില്‍ഡ്രന്‍ സംഘടനയും ചേര്‍ന്ന് ഇത്തരത്തില്‍ മാതൃകാപരമായ പ്രവര്‍ത്തനം നടത്തിയിരിക്കുന്നത്.