കേരളം

kerala

ETV Bharat / city

അതിതീവ്ര മഴ: കുട്ടനാട്ടിൽ ജലനിരപ്പ് ഉയരുന്നു, കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു

ലോവർ കുട്ടനാടൻ പ്രദേശങ്ങളിലാണ് ജലനിരപ്പ് ക്രമാതീതമായി ഉയരുന്നത്

kerala rain updates  water level rises in kuttanad  alappuzha rain updates  കേരളത്തില്‍ കനത്ത മഴ  കുട്ടനാട് ജലനിരപ്പ് ഉയര്‍ന്നു  ആലപ്പുഴ മഴ പുതിയ വാര്‍ത്ത
അതിതീവ്ര മഴ: കുട്ടനാട്ടിൽ ജലനിരപ്പ് ഉയരുന്നു, കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു

By

Published : Aug 2, 2022, 12:54 PM IST

ആലപ്പുഴ: അതിശക്തമായ മഴയും കിഴക്കൻ വെള്ളത്തിന്‍റെ വരവും ശക്തമായതോടെ കുട്ടനാട്ടിൽ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നു. പലയിടത്തും ജലനിരപ്പ് മുന്നറിയിപ്പ് ലെവലിന് മുകളില്‍. ലോവർ കുട്ടനാടൻ പ്രദേശങ്ങളിലാണ് ജലനിരപ്പ് വലിയ തോതിൽ ഉയര്‍ന്നത്.

കുട്ടനാട്ടില്‍ നിന്നുള്ള ദൃശ്യം

പള്ളാത്തുരുത്തി, നെടുമുടി, കാവാലം എന്നിവിടങ്ങളില്‍ ജലനിരപ്പ് മുന്നറിയിപ്പ് ലെവലിന് മുകളില്‍ എത്തിയിട്ടുണ്ട്. ഇവിടെ നിന്ന് ജനങ്ങളെ മാറ്റുകയാണ്. ഏത് അടിയന്തര സാഹചര്യത്തെയും നേരിടാൻ സജ്ജമാണെന്ന് ജില്ല ഭരണകൂടം അറിയിച്ചു.

പൊതുജനങ്ങൾക്ക് നൽകുന്ന നിർദേശം കർശനമായി പാലിക്കണമെന്നും അപകട സാധ്യതയുള്ള സ്ഥലങ്ങളിൽ നിന്ന് വിട്ട് നിൽക്കണമെന്നും ജില്ല ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി. കനത്ത മഴയുടെ പശ്ചാത്തലത്തില്‍ കലക്‌ടറേറ്റിലും താലൂക്ക് തലത്തിലും കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു. ഫോണ്‍ നമ്പറുകള്‍ ചുവടെ-

കലക്‌ടറേറ്റ്- 0477 2238630/1077
താലൂക്കുകള്‍: ചേര്‍ത്തല- 0478 2813103
അമ്പലപ്പുഴ- 0477 2253771
കുട്ടനാട്- 0477 2702221
കാര്‍ത്തികപ്പള്ളി- 0479 2412797
ചെങ്ങന്നൂര്‍- 0479 2452334
മാവേലിക്കര- 0479 2302216

Also read: മഴ അതിതീവ്രം: ജാഗ്രതയോടെ കേരളം, 10 ജില്ലകളിൽ റെഡ് അലർട്ട്

ABOUT THE AUTHOR

...view details