കേരളം

kerala

ETV Bharat / city

ആലപ്പുഴ ബൈപ്പാസ് വിവാദം ; മന്ത്രിമാർക്ക് മറുപടിയുമായി കെ.സി വേണുഗോപാൽ - ആലപ്പുഴ ബൈപ്പാസ് വിവാദം

ഫ്ലക്സ് ബോർഡുകളിൽ കമ്പമുള്ളയാളല്ല താനെന്ന് കെ.സി വേണുഗോപാല്‍

KC Venugopal on alappuzha bypass issue  KC Venugopal news  alappuzha bypass issue  ആലപ്പുഴ ബൈപ്പാസ് വിവാദം  കെ.സി വേണുഗോപാൽ
ആലപ്പുഴ ബൈപ്പാസ് വിവാദം ; മന്ത്രിമാർക്ക് മറുപടിയുമായി കെ.സി വേണുഗോപാൽ

By

Published : Feb 7, 2021, 3:40 AM IST

ആലപ്പുഴ : ആലപ്പുഴ ബൈപ്പാസ് ഉദ്ഘാടനം കഴിഞ്ഞു ആഴ്ചകൾ കഴിഞ്ഞിട്ടും നേതാക്കൾ തമ്മിലുള്ള വാക്പോരിന് അയവ് വന്നില്ല. ബൈപ്പാസ് ഉദ്ഘാടനം വേളയിൽ പരിഹസിച്ച മന്ത്രിമാർക്ക് മറുപടിയുമായി എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാല്‍ രംഗത്തെത്തി. ഫ്ലക്സ് ബോർഡുകളിൽ കമ്പമുള്ളയാളല്ല താനെന്നും ജനഹൃദയങ്ങളിൽ ജീവിക്കേണ്ടവരാണ് നേതാക്കളെന്ന് തന്നെയാണ് തന്‍റെയും വിശ്വാസമെന്നും അല്ലാതെ ജീവിക്കാൻ കഴിയില്ലെന്നും കെ.സി വേണുഗോപാൽ പറഞ്ഞു.

ആലപ്പുഴ ബൈപ്പാസ് വിവാദം ; മന്ത്രിമാർക്ക് മറുപടിയുമായി കെ.സി വേണുഗോപാൽ

ആലപ്പുഴ ബൈപ്പാസ് യാഥാർഥ്യമാക്കാൻ വേണ്ടി ഏറ്റവും കൂടുതൽ പ്രയത്നിച്ച ഒരാൾ താനാണ്. എന്നിട്ടും തന്നെ ചടങ്ങിന് ക്ഷണിച്ചില്ല. എം.പി ആയത് മുതൽ സ്ഥാനം ഒഴിയുന്ന പത്ത് വർഷക്കാലവും ഒരു ദിവസം പോലും ആലപ്പുഴ ബൈപ്പാസിനെക്കുറിച്ച് ചിന്തിക്കാതിരുന്ന ദിവസം ഉണ്ടായിട്ടില്ല. ഉദ്ഘാടന ദിവസം താൻ രാഹുൽ ഗാന്ധിക്കൊപ്പം വയനാട്ടില്‍ ഉണ്ടായിരുന്നു.

ചടങ്ങിൽ ക്ഷണിക്കാത്തതിനാലാണ് താൻ പങ്കെടുക്കാഞ്ഞത്. ഒരു ഫോൺ കോൾ എങ്കിലും വരുമെന്ന് താൻ പ്രതീക്ഷിച്ചു. അതുണ്ടായില്ല. ഒരു ക്ഷണക്കത്ത് പോലും തന്‍റെ വീട്ടിലോ ഓഫിസിലോ ലഭിച്ചില്ല. ഇതുസംബന്ധിച്ച മാധ്യമങ്ങളുടെ ചോദ്യത്തിന്, താൻ ഇല്ലെങ്കിലും താൻ ആഗ്രഹിച്ച ആലപ്പുഴ ബൈപ്പാസ് യാഥാർഥ്യം ആയല്ലോ അതിനുപരിയായി എന്താണ് തനിക്ക് വേണ്ടതെന്നായിരുന്നു തന്‍റെ പ്രതികരണമെന്നും കെ.സി വേണുഗോപാൽ പറഞ്ഞു.

ഇന്നത്തെ ധനമന്ത്രി പ്രതിപക്ഷ എംഎൽഎ ആയിരുന്നപ്പോൾ ആലപ്പുഴ ബൈപ്പാസ് നടക്കാൻ പോകുന്നില്ലെന്നും നടക്കാത്ത പദ്ധതിക്ക് വേണ്ടി എന്തിനാണ് വേണു ഇങ്ങനെ നടക്കുന്നതെന്നും ചോദിച്ചതായും ഉമ്മൻചാണ്ടിയാണ് ബൈപ്പാസ് യാഥാർഥ്യമാക്കാൻ ഏറ്റവും കൂടുതൽ പരിശ്രമിച്ച മറ്റൊരു നേതാവെന്നും കെ.സി വേണുഗോപാൽ പറഞ്ഞു.

2015ൽ ഉമ്മൻചാണ്ടി സർക്കാരിന്‍റെ കാലത്ത് കേന്ദ്രമന്ത്രി നിഥിൻ ഗഡ്‌കരി തന്നെ എത്തിയാണ് ബൈപ്പാസിന് തറക്കല്ലിട്ടത്. അന്ന് പരിപാടിയുടെ മുഖ്യസംഘാടകൻ എന്ന നിലയിൽ താൻ നേരിട്ട് പോയാണ് എല്ലാവരെയും ക്ഷണിച്ചതെന്നും കെ.സി വേണുഗോപാല്‍ പറഞ്ഞു. ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആലപ്പുഴയിൽ സംഘടിപ്പിച്ച സ്വീകരണ സമ്മേളനത്തിൽ നന്ദി രേഖപ്പെടുത്തികൊണ്ട് സംസാരിക്കുകയായിരുന്നു കെ.സി വേണുഗോപാൽ എംപി.

ABOUT THE AUTHOR

...view details