ആലപ്പുഴ :രാഷ്ട്രീയ ലാഭത്തിനുവേണ്ടി ഒളിഞ്ഞും തെളിഞ്ഞും വര്‍ഗീയതയെ താലോലിക്കുന്ന സമീപനമാണ് മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മും സ്വീകരിക്കുന്നതെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍. ആലപ്പുഴ ജില്ലയില്‍ സമാധാനം പുനസ്ഥാപിക്കാന്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച മാനവ സൗഹാര്‍ദ സന്ദേശ സത്യാഗ്രഹം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാഷ്ട്രീയ ലാഭത്തിനുവേണ്ടി നടത്തുന്ന അടവുനയമാണ് സംസ്ഥാനത്ത് വ്യാപിച്ചിരിക്കുന്ന വര്‍ഗീയ ധ്രുവീകരണത്തിന്‍റെയും കൊലപാതക രാഷ്ട്രീയത്തിന്‍റെയും കാരണം. മണിക്കൂറുകളുടെ വ്യത്യാസത്തിൽ രണ്ട് കൊലപാതകങ്ങൾ നടന്നപ്പോഴാണ് എന്ത് തീവ്രമായ ഗൂഢാലോചനയാണ് ഇതിന് പിന്നിലെന്ന് വ്യക്തമായത്.