കേരളം

kerala

ETV Bharat / city

കുടിവെള്ള പ്രശ്നങ്ങൾക്ക് വിട; കാർത്തികപ്പള്ളി കുടിവെള്ള പദ്ധതി യാഥാര്‍ഥ്യമായി - കുടിവെള്ളം

ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത് 14.33 ലക്ഷം രൂപ വിനിയോഗിച്ചാണ് കുടിവെള്ള പദ്ധതി സ്ഥാപിച്ചത്

കുടിവെള്ള പ്രശ്നങ്ങൾക്ക് വിട ; കാർത്തികപ്പള്ളി കുടിവെള്ള പദ്ധതി യാഥാര്‍ത്ഥ്യമായി

By

Published : Jun 2, 2019, 7:45 PM IST

ആലപ്പുഴ: കാര്‍ത്തികപ്പള്ളിക്കാരുടെ കുടിവെള്ള പ്രശ്നങ്ങൾക്ക് അറുതിയായി. ദീര്‍ഘകാല സ്വപ്നമായ കാർത്തികപ്പള്ളി കുടിവെള്ള പദ്ധതി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നാടിന് സമര്‍പ്പിച്ചു. ഇതോടെ കാര്‍ത്തികപ്പള്ളി പഞ്ചായത്തിന്‍റെ വിവിധ പ്രദേശങ്ങളില്‍ നിലനിന്നിരുന്ന കുടിവെള്ള ക്ഷാമത്തിന് പരിഹാരമായി.

ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്തിന്‍റെ 2017-18 സാമ്പത്തിക വര്‍ഷത്തിലെ നിക്ഷേപ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 14.33 ലക്ഷം രൂപ വിനിയോഗിച്ചാണ് കാര്‍ത്തികപ്പള്ളി പ്രാഥമികാരോഗ്യ കേന്ദ്രത്തിന്‍റെ പരിസരത്ത് കുഴല്‍ കിണറും പമ്പ് ഹൗസും ഉള്‍പ്പെടുന്ന ശുദ്ധജല വിതരണ പദ്ധതി സ്ഥാപിച്ചത്. 450 കോടി രൂപ ചെലവില്‍ നിര്‍മ്മിക്കുന്ന ഹരിപ്പാട് കുടിവെള്ള പദ്ധതിയുടെ ഒന്നാം ഘട്ടം പള്ളിപ്പാട് പൂര്‍ത്തിയായി വരികയാണെന്നും പമ്പയാറ്റില്‍ നിന്നുള്ള വെള്ളം ശുദ്ധീകരിച്ച് ഹരിപ്പാട് നഗരസഭ, വിവിധ പഞ്ചായത്തുകള്‍ എന്നിവിടങ്ങളില്‍ എത്തിക്കുന്ന ഈ പദ്ധതി രണ്ട് വര്‍ഷത്തിനകം യാഥാര്‍ഥ്യമാകുമെന്നും ഉദ്ഘാടന പ്രസംഗത്തില്‍ രമേശ് ചെന്നിത്തല പറഞ്ഞു.

ഭൂജല വകുപ്പിന്‍റെ സഹായത്തോടെയാണ് കുഴല്‍ കിണര്‍ സ്ഥാപിച്ചത്. കാര്‍ത്തികപ്പള്ളി പഞ്ചായത്തിന്‍റെ 13 വാര്‍ഡുകളിലായി നിലവില്‍ നാല് കുടിവെള്ള പ്ലാന്‍റുകളാണ് പ്രവര്‍ത്തിക്കുന്നത്. ഈ പദ്ധതിയിലൂടെ വലിയകുളങ്ങര, മഹാദേവിക്കാട് ഭാഗത്തെ കുടിവെള്ള ക്ഷാമത്തിന് പൂര്‍ണമായും പരിഹാരമായിരിക്കുകയാണ്.

ABOUT THE AUTHOR

...view details