ആലപ്പുഴ: എൻസിപി ഇപ്പോഴും എൽഡിഎഫിൽ തന്നെയാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ഇടതുപക്ഷ ജനാധിപത്യ മുന്നണി ഓരോ ദിവസവും ശക്തിപ്രാപിച്ചു കൊണ്ടിരിക്കുകയാണ്. ആരെങ്കിലും ഒരാൾ പാർട്ടി വിട്ട് പോകുന്നതിനെ എങ്ങനെയാണ് എൻസിപി എൽഡിഎഫ് വിട്ടു എന്ന് പറയാൻ കഴിയുകയെന്നും അദ്ദേഹം ചോദിച്ചു.
പാർട്ടി ഉണ്ടാക്കുന്നത് കാപ്പന്‍റെ സ്വാതന്ത്ര്യം; എൻസിപി ഇപ്പോഴും എൽഡിഎഫിൽ തന്നെയെന്ന് കാനം - എൻസിപി വാര്‍ത്തകള്‍
ഒരാൾ പാർട്ടി വിട്ട് പോകുന്നതിനെ എങ്ങനെയാണ് എൻസിപി എൽഡിഎഫ് വിട്ടു എന്ന് പറയാൻ കഴിയുകയെന്ന് കാനം രാജേന്ദ്രൻ.
പാർട്ടി ഉണ്ടാക്കുന്നത് കാപ്പന്‍റെ സ്വാതന്ത്ര്യം; എൻസിപി ഇപ്പോഴും എൽഡിഎഫിൽ തന്നെയെന്ന് കാനം
കേരളത്തിലെ സാധാരണക്കാരായ ജനങ്ങൾക്ക് എൽഡിഎഫിൽ വിശ്വാസമുണ്ട്. അതുകൊണ്ട് തന്നെ എൽഡിഎഫ് സർക്കാർ തുടർഭരണം നേടുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പുതിയ പാർട്ടി ഉണ്ടാക്കുന്നത് കാപ്പന്‍റെ സ്വാതന്ത്ര്യമാണ്. പാലാ സീറ്റ് ഇടതുപക്ഷ ജനാധിപത്യ മുന്നണി ഒറ്റയ്ക്ക് മത്സരിച്ച് വിജയിച്ചതാണ്. അന്ന് എൽഡിഎഫിനെതിരെ മത്സരിച്ച കേരള കോൺഗ്രസ് (എം) ഉൾപ്പെടെ കൂടെയുള്ളപ്പോൾ പാലായിൽ വിജയം ഉറപ്പെന്നും കാനം രാജേന്ദ്രൻ ആലപ്പുഴയിൽ പറഞ്ഞു.