വിശ്വാസവും രാഷ്‌ട്രീയവും കൂട്ടിക്കലർത്താനില്ലെന്ന് കാനം രാജേന്ദ്രൻ
എല്ലാവരുടെയും വിശ്വാസങ്ങളെ സംരക്ഷിക്കാൻ സർക്കാരും മുന്നണിയും ബാധ്യസ്ഥരാണെന്ന് കാനം രാജേന്ദ്രൻ വ്യക്തമാക്കി. അതേസമയം എൽ.ഡി.എഫിന് എൻ.എസ്.എസുമായി ശത്രുതയില്ലെന്നും, ബി.ഡി.ജെ.എസിന്‍റെ മുന്നണി പ്രവേശനം അജണ്ടയിലില്ലെന്നും കാനം രാജേന്ദ്രൻ വ്യക്തമാക്കി.
ആലപ്പുഴ : വിശ്വാസവും രാഷ്‌ട്രീയവും കൂട്ടിക്കലർത്താൻ എൽ.ഡി.എഫ് ആഗ്രഹിക്കുന്നില്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. എൽ.ഡി.എഫ് മതനിരപേക്ഷത സംരക്ഷിക്കുന്ന മുന്നണിയാണ്. വിശ്വാസം എന്നത് വ്യക്തികളുടെ പ്രശ്നമാണ്. അത് സമൂഹത്തിന്‍റെ പ്രശ്‌നമായി ഉയർത്തി കാണുന്നത് ശരിയല്ലെന്നും കാനം അരൂരിൽ പറഞ്ഞു. ഇടതുമുന്നണി യുക്തിവാദികളുടെ മാത്രം പ്രസ്ഥാനമല്ല. സമൂഹത്തിന്‍റെ പരിച്ഛേദമാണ്. എല്ലാവരുടെയും വിശ്വാസങ്ങളെ സംരക്ഷിക്കാൻ സർക്കാരും മുന്നണിയും ബാധ്യസ്ഥരാണെന്നും കാനം രാജേന്ദ്രൻ വ്യക്തമാക്കി.