ആലപ്പുഴ:കലവൂര്‍ ഗവണ്‍മെന്‍റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഇനി ഒരേ യൂണിഫോം. ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോമായ പാന്‍റ്‌സും ഷര്‍ട്ടും ധരിച്ചെത്തിയ വിദ്യാര്‍ഥികളെ ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് കെ.ജി രാജേശ്വരിയുടെ നേതൃത്വത്തില്‍ പൂക്കള്‍ നല്‍കിയാണ് വരവേറ്റത്. സമൂഹത്തിലെന്ന പോലെ വിദ്യാഭ്യാസ മേഖലയിലും സംഭവിക്കുന്ന കാലാനുസൃതമായ മാറ്റങ്ങളുടെ ഭാഗമാണ് ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം പദ്ധതിയെന്നും തുല്യത സങ്കല്‍പ്പം ശക്തിപ്പെടുത്താന്‍ ഇത് സഹായകമാകുമെന്നും കെ.ജി രാജേശ്വരി പറഞ്ഞു.
കലവൂര്‍ ഗവണ്‍മെന്‍റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലും ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം - Alappuzha district panchayath decision on gender Neutral Uniform
ആലപ്പുഴ ജില്ല പഞ്ചായത്തിന്‍റെ ചുമതലയിലുള്ള സ്‌കൂളുകളില്‍ ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം നടപ്പിലാക്കാൻ മുമ്പ് തീരുമാനിച്ചതിന്‍റെ അടിസ്ഥാനത്തിലായിരുന്നു പരിഷ്‌കരണം.
കലവൂര്‍ ഗവണ്‍മെന്‍റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലും ഇനി ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം
ആലപ്പുഴ ജില്ല പഞ്ചായത്തിന്‍റെ ചുമതലയിലുള്ള സ്‌കൂളുകളില്‍ ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം നടപ്പിലാക്കാന്‍ നേരത്തെ തീരുമാനിച്ചിരുന്നു. ഇതേ തുടർന്നാണ് വ്യാഴാഴ്‌ച മുതൽ സ്‌കൂളിൽ തീരുമാനം നടപ്പാക്കിയത്. കലവൂര്‍ സ്‌കൂളിലെ വിദ്യാര്‍ഥികളും പി.ടി.എയും അധ്യാപകരും ഒരേ മനസോടെ യൂണിഫോം പരിഷ്‌കരണത്തെ പിന്തുണയ്ക്കുകയായിരുന്നു. ആദ്യ ഘട്ടത്തില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ മാത്രമാണിത് നടപ്പാക്കുന്നത്.