ആലപ്പുഴ: സിൽവർ ലൈനുമായി ബന്ധപ്പെട്ട് കോടതിയുടെ ചോദ്യങ്ങൾക്കുള്ള മറുപടി നൽകുമെന്ന് കെ-റെയിൽ മാനേജിങ് ഡയറക്‌ടർ വി അജിത് കുമാർ. ചോദ്യങ്ങൾ സ്വാഭാവികമാണ്. അവയ്ക്ക് കൃത്യവും വ്യക്തവുമായ മറുപടി നൽകും. ഇതും വളരെ സ്വാഭാവികമായ പ്രക്രിയയാണ്.
ഇതെല്ലായിടത്തും നടക്കുന്നത് തന്നെയാണ്. അവയെ ആ രീതിയിൽ തന്നെയാണ് കാണുന്നത്. അതുകൊണ്ട് തന്നെ ചോദ്യങ്ങൾക്ക് ബന്ധപ്പെട്ട അധികൃതർ മറുപടി നൽകുമെന്നും വി അജിത് കുമാർ വ്യക്തമാക്കി. കെ-റെയിൽ പദ്ധതി കേന്ദ്ര സർക്കാർ മാനദണ്ഡങ്ങൾക്ക് അനുസൃതമാണ്. കർണാടകയും ഹരിയാനയും മഹാരാഷ്ട്രയും ഉൾപ്പടെയുള്ള സംസ്ഥാനങ്ങളിൽ നടപ്പാക്കിയ പദ്ധതികളുടെ മാതൃകയിലാണ് കേരളത്തിലും പദ്ധതി ആവിഷ്‌കരിച്ച് നടപ്പാക്കിയിട്ടുള്ളത്.