ആലപ്പുഴയില്‍ 112 കേന്ദ്രങ്ങളിൽ അതിവേഗ സൗജന്യ ഇന്‍റർനെറ്റ് - K Fi scheme
സംസ്ഥാന സർക്കാര്‍ പദ്ധതിയായ കെ-ഫൈ പദ്ധതിയിലൂടെയാണ് സൗജന്യ വൈഫൈ ലഭ്യമാക്കുന്നത്
കെ-ഫൈ പദ്ധതി
ആലപ്പുഴ:ജില്ലയിലെ 112 കേന്ദ്രങ്ങളിൽ ഇന്‍റർനെറ്റ് സൗകര്യമൊരുക്കിക്കൊണ്ട് സൗജന്യ വൈഫൈ. സംസ്ഥാന സർക്കാര്‍ പദ്ധതിയായ കെ-ഫൈ പദ്ധതിയിലൂടെയാണ് സൗജന്യ വൈഫൈ ലഭ്യമാക്കുന്നത്. മൊബൈൽ ഫോണിലുൾപ്പെടെ ദിവസേന ഒരു ജിബി വരെ വൈഫൈ സൗജന്യമായി ഉപയോഗിക്കാനാവും. ബസ് സ്റ്റാന്‍റ്, റെയില്‍വേ സ്റ്റേഷന്‍, സര്‍ക്കാര്‍ ഓഫീസുകളുടെ സമീപം തുടങ്ങിയവിടങ്ങളിലാണ് ഈ സേവനം ലഭ്യമാവുക.