ആലപ്പുഴ :ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കുട്ടനാട് സീറ്റ് കേരള കോൺഗ്രസ് എമ്മിന്‍റേതാണെന്നും അതിൽ വിട്ടുവീഴ്ചയില്ലെന്നും ജോസ്.കെ.മാണി എംപി. അടുത്ത ദിവസം തന്നെ സ്ഥാനാർഥിയെ തീരുമാനിക്കുമെന്നും ജോസ് കെ.മാണി ആലപ്പുഴയിൽ പറഞ്ഞു. കുട്ടനാട് സീറ്റിന്‍റെ കാര്യത്തിൽ പാർട്ടി ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ല. സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുക്കും എന്ന നിലയിൽ ഒരു ചർച്ചയും നടന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
"കുട്ടനാട് സീറ്റിൽ വിട്ടുവീഴ്ചയില്ല"; നിലപാട് കടുപ്പിച്ച് ജോസ് കെ. മാണി - കേരള കോണ്‍ഗ്രസ് വാര്‍ത്ത
ജേക്കബ് ഗ്രൂപ്പിലെ പിളർപ്പ് - യുഡിഎഫിനെ ദുർബലപ്പെടുത്തും. പാലായിൽ കണ്ട പോലെ യുഡിഎഫിനെ ദുർബലപ്പെടുത്തുന്ന രീതിയാണ് ഇപ്പോഴുണ്ടായ ലയനമെന്നും ജോസ് കെ. മാണി പറഞ്ഞു.
"കുട്ടനാട് സീറ്റിൽ വിട്ടുവീഴ്ചയില്ല"; നിലപാട് കടുപ്പിച്ച് ജോസ് കെ. മാണി
ഒരു പാർട്ടിയെ നെടുകെ പിളർത്തിയുള്ള രീതി ശരി അല്ല. ജേക്കബ് ഗ്രൂപ്പിലെ പിളർപ്പ് - യുഡിഎഫിനെ ദുർബലപ്പെടുത്തും. പാലായിൽ കണ്ട പോലെ യുഡിഎഫിനെ ദുർബലപ്പെടുത്തുന്ന രീതിയാണ് ഈ ലയനം. തർക്കങ്ങൾ പരിഹരിക്കാൻ യുഡിഎഫിന് കഴിയുമെന്നും ജോസ് കെ മാണി പറഞ്ഞു. കേരള കോൺഗ്രസ് നേതൃസമ്മേളനത്തിൽ പങ്കെടുക്കാനാണ് ജോസ്.കെ.മാണി ആലപ്പുഴയിലെത്തിയത്.