ആലപ്പുഴ: ആലപ്പുഴ നഗരത്തിൽ ഹെഡ് പോസ്റ്റ് ഓഫീസിന് സമീപമുള്ള ഇന്ദിര ഗാന്ധി പ്രതിമയ്ക്ക് നേരെ ആക്രമണം. പ്രതിമയുടെ കൈകൾ തകർത്ത നിലയിലാണ് കണ്ടെത്തിയത്. പ്രതിമയ്ക്ക് മുന്നിൽ സ്ഥാപിച്ചിരുന്ന കോൺഗ്രസ് കൊടിയും ആക്രമികൾ തകർത്തിട്ടുണ്ട്. ഇതിന് മുമ്പും പ്രതിമയ്ക്ക് നേരെ സമാനമായ രീതിയിൽ ആക്രമണം ഉണ്ടായിട്ടുണ്ട്. സംഭവത്തിന് പിന്നിൽ ആരെന്ന് വ്യക്തമല്ല.
ആലപ്പുഴയിൽ ഇന്ദിര ഗാന്ധിയുടെ പ്രതിമ തകർത്തു; സുരക്ഷ ശക്‌തമാക്കി പൊലീസ് - ആലപ്പുഴ ജില്ലയിൽ സുരക്ഷ ശക്‌തമാക്കി പൊലീസ്
നഗരത്തിൽ ഹെഡ് പോസ്റ്റ് ഓഫീസിന് സമീപമുള്ള ഇന്ദിര ഗാന്ധിയുടെ പ്രതിമയുടെ കൈകൾ തകർത്ത നിലയിലാണ് കണ്ടെത്തിയത്.
ജില്ലയിൽ രാഷ്ട്രീയ സംഘർഷ സാധ്യത കണക്കിലെടുത്ത് ക്രമസമാധാന പാലനത്തിന് പൊലീസ് കർശന നടപടിയാണ് സ്വീകരിച്ചിട്ടുള്ളത്. ജില്ലയിലെ പ്രധാന രാഷ്ട്രീയ പാർട്ടികളുടെ ഓഫീസുകൾക്ക് മുന്നിൽ പൊലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിന് പുറമെ രാത്രികാല പട്രോളിങും പരിശോധനയും ശക്തമാക്കിയിട്ടുണ്ട്.
സംശയാസ്‌പദമായ നിലയിൽ രാത്രികാലങ്ങളിൽ കാണുന്നവരുടെ പേരുവിവരം പൊലീസ് ശേഖരിക്കുന്നുണ്ട്. അക്രമ സാധ്യത കണക്കിലെടുത്ത് ജില്ലയിൽ ഡ്യൂട്ടിയിലുള്ള പൊലീസ് ഉദ്യോഗസ്ഥരോട് ജാഗ്രത പാലിക്കാൻ ജില്ലാ പൊലീസ് മേധാവി ജി ജയദേവ് ഐപിഎസ് നിർദ്ദേശം നൽകിയിട്ടുണ്ട്.