ആലപ്പുഴ: കുട്ടനാട്ടിൽ പലയിടത്തും മടവീണ് വ്യാപക കൃഷിനാശം. മഴയുടെ തീവ്രത വർധിച്ചതും പമ്പാ ഡാമിന്‍റെ ഷട്ടറുകൾ തുറക്കുകയും ചെയ്‌തതോടെ കിഴക്ക് നിന്നുള്ള വെള്ളത്തിന്‍റെ വരവ് ശക്തമായതാണ് മടവീഴ്ചയ്‌ക്ക് കാരണമായത്. കുട്ടനാട് വലിയതുരുത്ത് പാടശേഖരത്തിലും കൈനകരി വടക്ക് വില്ലേജിൽ വവ്വാകാട് വടക്ക് പാടശേഖരത്തിലും പുളിങ്കുന്നിലുമായി 400 ഏക്കർ കൃഷി മട വീണു നശിച്ചു. പ്രദേശത്ത് 500 വീടുകളിൽ വെള്ളം കയറി.
കുട്ടനാട്ടിലെ മടവീഴ്‌ചയില്‍ 1000 ഏക്കർ കൃഷിനാശം - മഴ വാര്‍ത്തകള്‍
പ്രദേശത്ത് 500 വീടുകളിൽ വെള്ളം കയറി. മട വീണതിനെതുടർന്ന് ആളുകളെ കുട്ടനാട് താലൂക്കിലെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി പാർപ്പിക്കുന്നതിനുള്ള നടപടികൾ നടന്നുവരികയാണ്.
മട വീണതിനെതുടർന്ന് ആളുകളെ കുട്ടനാട് താലൂക്കിലെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി പാർപ്പിക്കുന്നതിനുള്ള നടപടികൾ നടന്നുവരികയാണ്. അഞ്ഞൂറോളം ആളുകളെയാണ് മാറ്റി പാർപ്പിക്കുക. നെടുമുടി കൊട്ടാരം സ്കൂളിലേക്കും പൊങ്ങ ഓഡിറ്റോറിയത്തിലുമാണ് ഇവരെ മാറ്റി പാർപ്പിക്കുക. കുട്ടനാട്ടിൽ മാത്രം ഇതുവരെ 30 ദുരിതാശ്വാസ ക്യാമ്പുകളാണ് തുറന്നിട്ടുള്ളത്. പാടശേഖരങ്ങളുടെ പുറം ബണ്ടുകൾ ബലപ്പെടുത്തി സംരക്ഷിക്കുന്നതിനും മടവീഴ്ച പൂർണമായും ഒഴിവാക്കുന്നതിനാവശ്യമായ മുൻകരുതലുകൾ യുദ്ധകാലടിസ്ഥാനത്തിൽ സ്വീകരിക്കുവാൻ കൃഷിവകുപ്പിനെ ചുമതലപ്പെടുത്തിയാതായി ജില്ലാ കലക്ടർ അറിയിച്ചു.