ആലപ്പുഴ: ഗാന്ധിജയന്തി ദിനാചരണത്തിന്‍റെ ഭാഗമായി ആലപ്പുഴ ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഗാന്ധി ചിത്രത്തിന് മുന്നിൽ പുഷ്‌പാർച്ചനയും അനുസ്‌മരണ യോഗവും നടത്തി. ഡിസിസി പ്രസിഡന്‍റ് അഡ്വ. എം.ലിജു പുഷ്‌പാർച്ചനയ്ക്ക് നേതൃത്വം നൽകി.
ഗാന്ധിജയന്തി; ആലപ്പുഴ ഡിസിസി ആസ്ഥാനത്ത് പുഷ്പാർച്ചന നടത്തി - adv. m liju
ഭാവിലോകത്തെ മുന്നിൽ കണ്ടുള്ള പ്രവർത്തനങ്ങളാണ് ഗാന്ധിജി നടത്തിയതെന്നും അഹിംസയുടെ പ്രവാചകന്മാർക്കുണ്ടായിരുന്ന എല്ലാ ഗുണങ്ങളും അദ്ദേഹത്തിന്‍റെ ജീവിതത്തില്‍ ദർശിക്കാൻ കഴിയുമെന്നും മഹാത്മാവിനെ അനുസ്‌മരിച്ചു കൊണ്ട് ഡിസിസി പ്രസിഡന്‍റ് അഡ്വ. എം.ലിജു പറഞ്ഞു
ഗാന്ധിജയന്തി ; ആലപ്പുഴ ഡിസിസി ആസ്ഥാനത്ത് പുഷ്പാർച്ചന നടത്തി
ഭാവിലോകത്തെ മുന്നിൽ കണ്ടുള്ള പ്രവർത്തനങ്ങളാണ് ഗാന്ധിജി നടത്തിയതെന്നും അഹിംസയുടെ പ്രവാചകന്മാർക്കുണ്ടായിരുന്ന എല്ലാ ഗുണങ്ങളും അദ്ദേഹത്തിന്‍റെ ജീവിതത്തിലും ദർശിക്കാൻ കഴിയുമെന്നും ലിജു ചൂണ്ടിക്കാട്ടി. കെപിസിസി ജനറൽ സെക്രട്ടറിമാരായ എ.എ ഷുക്കൂർ, ഡി.സുഗതൻ, ഡിസിസി ഭാരവാഹികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.