കേരളം

kerala

ETV Bharat / city

സംസ്ഥാന കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കണം ; അഭ്യർഥനയുമായി പാർട്ടിക്ക് ജി സുധാകരന്‍റെ കത്ത് - കൊച്ചി സിപിഎം സംസ്ഥാന സമ്മേളനം

ജി സുധാകരൻ തിരുവനന്തപുരത്ത് എത്തി മുഖ്യമന്ത്രിയേയും പാർട്ടി സെക്രട്ടറിയേയും നേരിൽ കണ്ടാണ് കത്ത് നൽകിയത്

ജി സുധാകരന്‍ കത്ത്  സംസ്ഥാന കമ്മറ്റി ജി സുധാകരന്‍ കത്ത്  g sudhakaran letter to cpm leadership  g sudhakaran state committee exclusion  സംസ്ഥാന കമ്മറ്റി ഒഴിവാക്കണം  സിപിഎം നേത്വത്വം ജി സുധാകരന്‍ കത്ത്  കൊച്ചി സിപിഎം സംസ്ഥാന സമ്മേളനം  cpm state conference begins
സംസ്ഥാന കമ്മറ്റിയിൽ നിന്ന് ഒഴിവാക്കണം; അഭ്യർത്ഥനയുമായി പാർട്ടിക്ക് ജി സുധാകരന്‍റെ കത്ത്

By

Published : Mar 1, 2022, 1:05 PM IST

ആലപ്പുഴ: സിപിഎം സംസ്ഥാന കമ്മിറ്റിയിൽ നിന്ന് തന്നെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന കമ്മിറ്റി അംഗവും മുൻ മന്ത്രിയുമായ ജി സുധാകരൻ മുഖ്യമന്ത്രിക്കും പാർട്ടി സംസ്ഥാന സെക്രട്ടറിക്കും കത്ത് നൽകി. സിപിഎം സംസ്ഥാന സമ്മേളനത്തിന് കൊച്ചിയില്‍ തുടക്കമായ സാഹചര്യത്തിൽ ജി സുധാകരന്‍റെ അടുത്ത വൃത്തങ്ങൾ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

സംസ്ഥാന കമ്മിറ്റി അംഗങ്ങളുടെ പ്രായപരിധി 75 വയസായി കേന്ദ്ര കമ്മിറ്റി നിശ്ചയിച്ച സാഹചര്യത്തിൽ ജി സുധാകരൻ കമ്മിറ്റിയിൽനിന്ന്പുറത്ത് പോകേണ്ടതായിരുന്നു. എന്നാൽ ജനകീയ നേതാവ് എന്ന നിലയിൽ സുധാകരന് ഇളവ് ലഭിക്കുമെന്ന അഭ്യൂഹങ്ങൾക്കിടയിലാണ് പുതിയ വിവരം. കഴിഞ്ഞ ആഴ്‌ച നടന്ന സിപിഎം ജില്ല സമ്മേളനത്തിന് ശേഷം ജി സുധാകരൻ തിരുവനന്തപുരത്ത് എത്തി മുഖ്യമന്ത്രിയേയും പാർട്ടി സെക്രട്ടറിയേയും നേരിൽ കണ്ടാണ് കത്ത് നൽകിയത്.

ജി സുധാകരനെതിരെ സിപിഎം ആലപ്പുഴ ജില്ല സമ്മേളനത്തിൽ രൂക്ഷ വിമർശനമാണ് ഉയർന്നത്. എല്ലാ ഏരിയയില്‍ നിന്നുള്ള പ്രതിനിധികളും സുധാകരനെതിരെ വിമർശനമുന്നയിച്ചിരുന്നു. ഒടുവിൽ വ്യക്തിപരമായ വിമർശനങ്ങൾ കടന്നതോടെ പിണറായി വിജയൻ നേരിട്ട് ഇടപെട്ടാണ് ആക്ഷേപങ്ങളെ പ്രതിരോധിച്ചത്.

സംസ്ഥാന സമ്മേളനത്തിലും സുധാകരനെതിരെ വിമർശനം ഉയർന്നേക്കുമെന്ന് അഭ്യൂഹങ്ങൾക്ക് ഇടയിൽ അദ്ദേഹം നൽകിയ കത്ത് പാർട്ടി പ്രവർത്തകർക്കിടയിൽ ഏറെ ചർച്ചയാവുകയാണ്. സുധാകരനെ പോലെ ഒരു ജനകീയ നേതാവിനെ കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കേണ്ട സാഹചര്യമില്ലെന്നും സ്വയം ഒഴിവാകേണ്ട സ്ഥിതി നിലവിൽ ഇല്ലെന്നുമാണ് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍റേയും പിണറായിയുടെയും നിലപാട്.

നിയമസഭ തെരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചതിനെത്തുടർന്ന് സുധാകരനിൽ നിന്നുണ്ടായ പ്രതിഷേധവും അമ്പലപ്പുഴയിലെ തെരഞ്ഞെടുപ്പ് പ്രവർത്തനത്തിൽ ഉണ്ടായ വീഴ്‌ചയിലും സുധാകരൻ കുറ്റക്കാരനാണെന്ന് പാർട്ടി അന്വേഷണ കമ്മിഷൻ കണ്ടെത്തിയിരുന്നു. ഇതേതുടർന്ന് പരസ്യശാസന എന്ന സംഘടനാനടപടിയും സുധാകരൻ നേരിടുന്നു.

തെറ്റ് മനസിലാക്കി പാർട്ടിയിൽ തിരികെ സജീവമാവണമെന്ന പിണറായിയുടെ അഭ്യർഥന മാനിച്ച് ലോക്കൽ-ഏരിയ സമ്മേളനങ്ങളിൽ സുധാകരൻ സജീവമായി രംഗത്തുണ്ടായിരുന്നു. ഇതിന് ശേഷം നടന്ന ആലപ്പുഴ ജില്ല സമ്മേളനത്തിലും തനിക്കെതിരെ രൂക്ഷവിമർശനം ഉയർന്ന സാഹചര്യത്തിലാണ് സംസ്ഥാന കമ്മിറ്റിയില്‍ നിന്നുള്ള സുധാകരന്‍റെ വിരമിക്കൽ തീരുമാനം ഉണ്ടായത്.

ABOUT THE AUTHOR

...view details