ആലപ്പുഴ: കായംകുളത്തെ സിപിഎം പ്രവർത്തകൻ സിയാദിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് കോടിയേരിയെ തള്ളി ജി.സുധാകരന്‍ എന്ന തരത്തിൽ ചില മാധ്യമങ്ങളിൽ വരുന്ന വാർത്ത വസ്‌തുതാവിരുദ്ധമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരൻ. തന്‍റെ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത വിശദീകരണക്കുറിപ്പിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. മയക്കുമരുന്ന് മാഫിയ കൊലപ്പെടുത്തിയ കായംകുളത്തെ പാർട്ടി അംഗം സിയാദിന്‍റെ വീട്ടില്‍ താൻ നടത്തിയ സന്ദർശനവുമായി ബന്ധപ്പെട്ട് ചില മാധ്യമങ്ങളിൽ വന്ന വാർത്ത ദുരുദ്ദേശപരമാണ്. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണനുമായി തനിക്ക് യാതൊരു സംഘർഷവുമില്ല.
കോടിയേരിയെ വിമര്‍ശിച്ചിട്ടില്ലെന്ന് ജി സുധാകരൻ - ജി സുധാകരൻ
സിയാദിന്‍റെ വീട്ടിൽ വെള്ളിയാഴ്‌ച പകൽ പോയിരുന്നു. അവിടെയുണ്ടായിരുന്ന കോൺഗ്രസ് പ്രവർത്തകനായ ഷമീർ എന്നയാളാണ് തനിക്കെതിരെ വ്യാജ വാർത്ത നൽകിയതെന്ന് മന്ത്രി ആരോപിച്ചു.
സിയാദിന്‍റെ വീട്ടിൽ വെള്ളിയാഴ്‌ച പകൽ പോയിരുന്നു. അവിടെയുണ്ടായിരുന്ന കോൺഗ്രസ് പ്രവർത്തകനായ ഷമീർ എന്നയാളാണ് തനിക്കെതിരെ വ്യാജ വാർത്ത നൽകിയത്. കായംകുളത്തെ സ്റ്റാര്‍നെറ്റിന്‍റെ ആളാണ് ഇദ്ദേഹം. വാര്‍ത്തകള്‍ ശേഖരിച്ച് വന്‍കിട മാധ്യമങ്ങള്‍ക്ക് വില്‍ക്കുന്നയാളാണെന്ന് പിന്നീട് അന്വേഷിച്ചപ്പോള്‍ മനസിലായി. ഇത് രാഷ്‌ട്രീയ കൊലപാതകമാണോ എന്ന ചോദ്യത്തിന് രാഷ്‌ട്രീയ പാര്‍ടികള്‍ തമ്മിലുള്ള സംഘട്ടനത്തിലുണ്ടായ കൊലപാതകമല്ല. മയക്കുമരുന്നിനെതിരെയുള്ള പ്രവര്‍ത്തനത്തില്‍ മുന്നണിയില്‍ നിന്ന സിയാദിനെ കൊല്ലുകയാണുണ്ടായത്. മയക്കുമരുന്നിനെതിരായ പോരാട്ടം ഞങ്ങളുടെ രാഷ്ട്രീയമാണ്. അതുകൊണ്ട് തന്നെ ഇത് രാഷ്ട്രീയ കൊലപാതകമാണ്. ഞങ്ങൾ കൊലപാതകങ്ങളെ രാഷ്ട്രീയ നേട്ടത്തിന് വേണ്ടി ഉപയോഗിക്കാറില്ലെന്നും മറുപടി പറഞ്ഞു. കൊലയാളിയെ സ്വന്തം വാഹനത്തിൽ കടത്തിയ കോൺഗ്രസ് കൗൺസിലറുടെ രാഷ്ട്രീയമാണ് ചോദ്യം ചെയ്യപ്പെടേണ്ടത്. കൊലയാളിയെ സുരക്ഷിതമായി വാഹനത്തില്‍ കയറ്റി രക്ഷപ്പെടുത്തുന്നത് കൊലക്കുറ്റത്തിന് തുല്യമാണ്. അതാണ് കൗൺസിലർ ചെയ്തത്. ജാമ്യം കിട്ടിയത് എങ്ങനെയെന്ന് പരിശോധിക്കണം. ഇത് സര്‍ക്കാരിന്‍റെ നയമല്ല. ഇതാണ് പറഞ്ഞതെന്നും മന്ത്രി ജി സുധാകരൻ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.