കേരളം

kerala

ETV Bharat / city

ഫുൾ എ പ്ലസ് വാങ്ങിയിട്ടും പ്ലസ് വണ്ണിന് സീറ്റില്ല, വിദ്യാഭ്യാസ മന്ത്രിയെ നേരില്‍ കണ്ട് വിദ്യാര്‍ഥികള്‍ - വിദ്യാഭാസ മന്ത്രിയെ കണ്ട് വിദ്യാര്‍ഥികള്‍

മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ച വിദ്യാര്‍ഥികള്‍ക്ക് പോലും ഇഷ്‌ട വിഷയത്തിന് പ്രവേശനം ലഭിച്ചിട്ടില്ല.

plus one admission  plus one admission news  v sivankutty  v sivankutty news  education minister v sivankutty  education minister v sivankutty news  A+ holders meet education minister  A+ holders meet education minister news  A+ holders meet sivankutty news  full A+ holders plus one admission  full A+ holders plus one admission news  students plus one admission news  പ്ലസ് വണ്‍ പ്രവേശനം വാര്‍ത്ത  പ്ലസ് വണ്‍ പ്രവേശനം പരാതി  പ്ലസ് വണ്‍ പ്രവേശനം പരാതി വാര്‍ത്ത  വിദ്യാഭാസ മന്ത്രി  വിദ്യാഭാസ മന്ത്രി വാര്‍ത്ത  വിദ്യാഭാസ മന്ത്രി പ്ലസ് വണ്‍ പ്രവേശനം വാര്‍ത്ത  വിദ്യാഭാസ മന്ത്രി പ്ലസ് വണ്‍ പ്രവേശനം  വി ശിവന്‍കുട്ടി വാര്‍ത്ത  വി ശിവന്‍കുട്ടി  ഫുള്‍ എ പ്ലസ് വാര്‍ത്ത  ഫുള്‍ എ പ്ലസ്  ഫുള്‍ എ പ്ലസ് പ്ലസ് വണ്‍ പ്രവേശനം വാര്‍ത്ത  ഫുള്‍ എ പ്ലസ് പ്ലസ് വണ്‍ പ്രവേശനം  ഫുള്‍ എ പ്ലസ് പ്ലസ് വണ്‍ സീറ്റ്  മുഴുവന്‍ വിഷയം എ പ്ലസ് വാര്‍ത്ത  വിദ്യാഭാസ മന്ത്രിയെ കണ്ട് വിദ്യാര്‍ഥികള്‍  പ്ലസ് വണ്ണിന് സീറ്റില്ല
ഫുൾ എ പ്ലസ് വാങ്ങിയിട്ടും പ്ലസ് വണ്ണിന് സീറ്റില്ല, വിദ്യാഭാസ മന്ത്രിയെ നേരില്‍ കണ്ട് വിദ്യാര്‍ഥികള്‍

By

Published : Nov 14, 2021, 7:47 AM IST

Updated : Nov 14, 2021, 1:07 PM IST

ആലപ്പുഴ: 'ഞങ്ങൾ നന്നായി പഠിച്ച് മുഴുവൻ വിഷയങ്ങൾക്കും ഫുൾ എ പ്ലസ് കിട്ടിയിട്ടും ഞങ്ങൾക്ക് പ്ലസ് വണ്ണിന് സീറ്റില്ല' - പരാതിയുമായി മന്ത്രിയെ കാണാൻ എത്തിയ ഫാബിയയുടെ വേദനയാണിത്. മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചിട്ടും ഇഷ്‌ട വിഷയത്തിന് പ്രവേശനം ലഭിക്കാത്ത നിരവധി വിദ്യാർഥികളാണ് സമാനമായ പരാതിയുമായി ആലപ്പുഴയിലുള്ളത്.

ആകെ 128 ഹയർ സെക്കന്‍ഡറി സ്‌കൂളുകളാണ് ആലപ്പുഴ ജില്ലയിലുള്ളത്. എന്നിട്ടും ഒരു സ്‌കൂളിൽ പോലും ഇഷ്‌ടവിഷയത്തിന് പ്രവേശനം ലഭിക്കാത്തവർ നിരവധിയാണ്.

വിദ്യാഭ്യാസ മന്ത്രിയെ നേരില്‍ കണ്ട് പരാതി പറയാനെത്തിയ വിദ്യാര്‍ഥികള്‍ മാധ്യമങ്ങളോട്

മുഴുവന്‍ വിഷയത്തിനും എ പ്ലസ്, പ്രവേശനം ഇല്ല

സപ്ലിമെന്‍ററി അലോട്ട്മെന്‍റിന് 9 സ്‌കൂളുകളിലാണ് ഇവർ ഓപ്ഷ്യൻ വെച്ചത്. പിന്നീട് ഇതിൽ പ്രവേശനം ലഭിക്കാതെ വന്നതോടെ 11 സ്‌കൂളിലേക്ക് വച്ചു. എന്നിട്ടും ഇവർ പ്രവേശനം ലഭിക്കാതെ പുറത്താണ്. ബയോളജി സയൻസിന് അഡ്‌മിഷൻ ലഭിക്കാത്ത ഫുൾ എ പ്ലസുകാരോട് കോമേഴ്‌സ് വിഷയത്തിന് കൂടി ഓപ്ഷന്‍ വയ്ക്കണമെന്ന് അധ്യാപകര്‍ പറഞ്ഞിരുന്നതായും കുട്ടികൾ സങ്കടം പറയുന്നു.

പുതിയ ബാച്ചുകള്‍ അനുവദിക്കുന്നതോടെ പ്ലസ് വണ്‍ പ്രവേശനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു. ഉപരിപഠനം ആഗ്രഹിക്കുന്ന എല്ലാ വിദ്യാര്‍ഥികള്‍ക്കും പ്ലസ് വണ്‍ പ്രവേശനം ഉറപ്പാക്കുന്നതിന് സര്‍ക്കാര്‍ നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

സീറ്റുകളുടെ കുറവ് സംബന്ധിച്ച് താലൂക്ക് അടിസ്ഥാനത്തില്‍ വിവരശേഖരണം നടത്തിവരികയാണെന്നും അതിന്‍റെ അടിസ്ഥാനത്തില്‍ പുതിയ ബാച്ചുകള്‍ നിര്‍ന്ധമായും അനുവദിക്കപ്പെടേണ്ട സ്‌കൂളുകളില്‍ അനുവദിക്കുമെന്നുമായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം.

ഈ പ്രഖ്യാപനം ഉണ്ടായിട്ടും തങ്ങൾക്ക് എന്ത് കൊണ്ട് സീറ്റ് ലഭിക്കുന്നില്ലെന്നായിരുന്നു വിദ്യാർഥികളുടെ ചോദ്യം. സർക്കാർ സീറ്റ് കൂട്ടിയിട്ടും പല മാനേജ്മെന്‍റ് സ്‌കൂളുകളും സീറ്റ് എടുക്കുന്നില്ലെന്ന് രക്ഷിതാക്കളും പരാതിപ്പെടുന്നു.

Read more: പ്ലസ് വണ്‍ പ്രവേശനം; പുതിയ ബാച്ചുകള്‍ അനുവദിക്കുന്നതോടെ പരിഹാരമാകുമെന്ന് മന്ത്രി വി. ശിവന്‍കുട്ടി

Last Updated : Nov 14, 2021, 1:07 PM IST

ABOUT THE AUTHOR

...view details