കേരളം

kerala

ETV Bharat / city

വെള്ളക്കെട്ടിനെ നേരിടാന്‍ വീട് ഉയര്‍ത്തുന്നു - കുട്ടനാട്

വെള്ളക്കെട്ടിനെത്തുടർന്ന് പുരയിടം മണ്ണിട്ട് ഉയർത്തിയപ്പോൾ അടിത്തറ താഴ്ന്ന വീടാണ് ഉയർത്തുന്നത്

അടിത്തറ താഴ്ന്ന വീട് ജാക്കിവെച്ച് ഉയർത്തുന്നു  foundation raises using jack  ചേർത്തല  ഹരിശ്രീറാം നിർമാണ കമ്പനി  hari sree ram construction company  alappuzha  kuttanadu  കുട്ടനാട്  ആലപ്പുഴ
അടിത്തറ താഴ്ന്ന വീട് ജാക്കിവെച്ച് ഉയർത്തുന്നു

By

Published : Oct 7, 2020, 10:04 PM IST

Updated : Oct 7, 2020, 10:17 PM IST

ആലപ്പുഴ: നഗരസഭ ഇരുപത്താറാം വാർഡിൽ പുളിച്ചിറയിൽ ശശിയുടെ വീടാണ് തറനിരപ്പിൽ നിന്ന് 60 സെ.മീറ്റർ ഉയർത്തുന്നത്. വെള്ളക്കെട്ടിനെത്തുടർന്ന് പുരയിടം മണ്ണിട്ട് ഉയർത്തിയപ്പോൾ അടിത്തറ താഴ്ന്ന വീടാണ് ഉയർത്തുന്നത്.വീട് പുതുക്കിപ്പണിയാനുള്ള ആലോചനയിലാണ് പൊളിച്ച് കളയാതെ അടിത്തറ ജാക്കിവെച്ച് ഉയർത്താമെന്ന ആശയം ഉയർന്നതെന്ന് ശശി പറയുന്നു.

വെള്ളക്കെട്ടിനെ നേരിടാന്‍ വീട് ഉയര്‍ത്തുന്നു

ഹരിയാന ആസ്ഥാനമായുള്ള ഹരിശ്രീറാം എന്ന നിർമ്മാണ കമ്പനിയാണ് കാരാറെടുത്തിട്ടുള്ളത്. 60 ദിവസം കൊണ്ട് 60 സെ.മീറ്റർ ഉയർത്താമെന്നാണ് കരാർ. 1400 സ്ക്വയർ ഫീറ്റ് വിസ്‌തൃതിയുള്ള വീടിന്ഏകദേശം ഏഴ് ലക്ഷത്തോളം രൂപയാണ് ചിലവ് പ്രതിക്ഷിക്കുന്നത്. താഴ്ന്ന് നിൽക്കുന്ന കെട്ടിടങ്ങൾ ഉയർത്താനുള്ള സാങ്കേതിക വിദ്യക്ക് ആലപ്പുഴ ജില്ലയിൽ സ്വീകാര്യത വർദ്ധിക്കുകയാണ്.

Last Updated : Oct 7, 2020, 10:17 PM IST

ABOUT THE AUTHOR

...view details