കേരളം

kerala

ETV Bharat / city

വള്ളംമറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു - ആലപ്പുഴ വാര്‍ത്തകള്‍

എഴുപുന്ന പതിനാലാം വാർഡ് നികർത്തിൽ അജേഷാണ് മരിച്ചത്.

fisherman accident death in alappuzha  fisherman accident death  alappuzha news  fisherman news  മത്സ്യത്തൊഴിലാളി വാര്‍ത്തകള്‍  ആലപ്പുഴ വാര്‍ത്തകള്‍  വള്ളംമറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു
വള്ളംമറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു

By

Published : Aug 9, 2020, 11:34 PM IST

ആലപ്പുഴ: മത്സ്യബന്ധനത്തിനിടെ വള്ളംമറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു. എഴുപുന്ന പതിനാലാം വാർഡ് നികർത്തിൽ അജേഷ് (38) ആണ് മരിച്ചത്. ഞാറാഴ്ച വൈകിട്ട് മൂന്നിന് എഴുപുന്ന – നീണ്ടകര കായലിൽ മത്സ്യബന്ധനത്തിന് പോയതായിരുന്നു ഇദ്ദേഹം. വള്ളം മറിഞ്ഞത് കണ്ട് സമീപവാസികളായ നാട്ടുകാർ കായലിൽ ഇറങ്ങി രക്ഷിക്കാൻ ശ്രമം നടത്തിയെങ്കിലും രക്ഷിക്കാനായില്ല. കുടുംബത്തിന്‍റെ ഏക ആശ്രയമായിരുന്ന അജേഷ് അവിവിവാഹിതനാണ്. പിതാവ് പരേതനായ രാജൻ. മാതാവ് സരോജിനി. രാജേഷ്, രതീഷ് സഹോദരങ്ങളാണ്. മൃതദേഹം കൊവിഡ് പരിശോധനക്കായി തുറവൂർ താലൂക്ക്‌ ആശുപത്രിയിലേക്ക് മാറ്റി.

ABOUT THE AUTHOR

...view details