കേരളം

kerala

ETV Bharat / city

Saji Cheriyan| മത്സ്യത്തൊഴിലാളികളുടെ ഉപജീവന മാര്‍ഗം സംരക്ഷിക്കുന്നതിന് മുന്‍ഗണനയെന്ന് മന്ത്രി സജി ചെറിയാന്‍ - മത്സ്യത്തൊഴിലാളി ഉപജീവന മാര്‍ഗം വാര്‍ത്ത

മത്സ്യബന്ധന മേഖലയെ (Fisheries Sector) പരിപോഷിപ്പിക്കുന്ന പദ്ധതികള്‍ക്കാണ് സംസ്ഥാന സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നതെന്ന് ഫിഷറീസ് മന്ത്രി സജി ചെറിയാന്‍ (Fisheries Minister Saji Cheriyan).

saji cheriyan news  kerala fisheries minister news  world fisheries day news  fisher community problems news  സജി ചെറിയാന്‍ വാര്‍ത്ത  ഫിഷറീസ് മന്ത്രി വാര്‍ത്ത  ലോക മത്സ്യദിനാചരണം വാര്‍ത്ത  മത്സ്യത്തൊഴിലാളി ഉപജീവന മാര്‍ഗം വാര്‍ത്ത  മത്സ്യബന്ധന മേഖല പ്രതിസന്ധി വാര്‍ത്ത
മത്സ്യത്തൊഴിലാളികളുടെ ഉപജീവന മാര്‍ഗം സംരക്ഷിക്കുന്നതിന് മുന്‍ഗണനയെന്ന് മന്ത്രി സജി ചെറിയാന്‍

By

Published : Nov 21, 2021, 10:48 PM IST

ആലപ്പുഴ: മത്സ്യത്തൊഴിലാളികളുടെ ഉപജീവന മാര്‍ഗം (fishers livelihood) സംരക്ഷിക്കുന്നതിനും മത്സ്യസമ്പത്ത് വര്‍ധിപ്പിക്കുന്നതിനുമുള്ള പദ്ധതികള്‍ക്കാണ് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നതെന്ന് ഫിഷറീസ് മന്ത്രി സജി ചെറിയാന്‍ (Fisheries Minister Saji Cheriyan). ആലപ്പുഴ കര്‍മസദനില്‍ ലോക മത്സ്യദിനാചരണത്തിന്‍റെ (World Fisheries Day) സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

മത്സ്യത്തൊഴിലാളികളുടെ പ്രതിശീര്‍ഷ വരുമാനം പൊതു സമൂഹവുമായി താരതമ്യം ചെയ്യുമ്പോള്‍ താഴ്ന്നുനില്‍ക്കുന്നു. കടലിലെ മത്സ്യസമ്പത്ത് ഗണ്യമായി കുറയുന്ന സാഹചര്യത്തില്‍ ഇതുകൊണ്ടു മാത്രം ഉപജീവനം നടത്തുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് നിലനില്‍പ്പിനുള്ള പിന്തുണ അനിവാര്യമാണ്. ഈ ലക്ഷ്യത്തോടെ സര്‍ക്കാര്‍ കൊണ്ടുവന്ന നിയമങ്ങള്‍ സംബന്ധിച്ച് മത്സ്യത്തൊഴിലാളി സംഘടനകളുമായി ചര്‍ച്ച ചെയ്‌തിരുന്നു.

മത്സ്യത്തൊഴിലാളികളുടെ ഉപജീവന മാര്‍ഗം സംരക്ഷിക്കുന്നതിന് മുന്‍ഗണനയെന്ന് മന്ത്രി സജി ചെറിയാന്‍

Also read: Automatic Sanitizer Machine| ഈ പിള്ളേര് പൊളിയാണ് ! ; കൈ ശുചിയാക്കാൻ പുത്തൻ വിദ്യ

ജലസ്രോതസുകളിലെ പ്ലാസ്റ്റിക് മാലിന്യം പൂര്‍ണമായും നിര്‍മാര്‍ജനം ചെയ്യുന്നതിന് നൂതന സാങ്കേതിക വിദ്യകളുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തും. മത്സ്യം വളര്‍ത്തുന്നത് സംബന്ധിച്ചും മത്സ്യബന്ധനത്തെക്കുറിച്ചും പൊതുസമൂഹത്തിന് അവബോധം നല്‍കേണ്ടതുണ്ട്. ഇടനിലക്കാരെ പൂര്‍ണമായും ഇല്ലാതാക്കി മത്സ്യത്തൊഴിലാളികളുടെ അധ്വാനത്തിനുള്ള ഫലം അവര്‍ക്കുതന്നെ ലഭിക്കുന്ന തരത്തില്‍ സഹകരണ പ്രസ്ഥാനങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കും.

മൂല്യവര്‍ധിത ഉത്പന്ന നിര്‍മാണത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കും. മത്സ്യത്തൊഴിലാളികളുടെ ആരോഗ്യ സംരക്ഷണത്തിലും സര്‍ക്കാര്‍ ശ്രദ്ധ ചെലുത്തും. അവര്‍ക്കായി സുരക്ഷ ഉപകരണങ്ങളും ഇന്‍ഷുറന്‍സും ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കും. തീരസംരക്ഷണം ഉറപ്പാക്കുന്നതിനുള്ള പദ്ധതികളും സര്‍ക്കാരിന്‍റെ പരിഗണനയിലുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

ABOUT THE AUTHOR

...view details