ചേർത്തല ഓട്ടോകാസ്റ്റിൽ അഗ്നിബാധ - ആലപ്പുഴ വാര്‍ത്തകള്‍
ചേർത്തലയിൽ നിന്ന് ഫയർഫോഴ്‌സെത്തി തീയണച്ചു.
ചേർത്തല ഓട്ടോകാസ്റ്റിൽ അഗ്നിബാധ
ആലപ്പുഴ: ചേർത്തല ഓട്ടോകാസ്റ്റിലെ ഫര്‍ണസിന് തീപിടിച്ചു. വൈകിട്ട് അഞ്ച് മണിയോടെയാണ് സംഭവം.അഞ്ച് ടണ്ണിന്‍റെ മൂന്ന് ഫർണസുകളിലൊന്നിനാണ് തീപിടിച്ചത്. ഇരുമ്പുരുക്കുന്ന യൂണിറ്റിന് ചുറ്റുമുള്ള കൂളിങ് പൈപ്പിലെ തകരാറാണ് തീപടരാൻ ഇടയാക്കിയതെന്ന് കരുതുന്നു. ചേർത്തലയിൽ നിന്ന് ഫയർഫോഴ്‌സെത്തി തീയണച്ചു.