.
ആലപ്പുഴയില്‍ വെളിച്ചെണ്ണ ഫാക്ടറിയില്‍ വൻ അഗ്നിബാധ; ലക്ഷങ്ങളുടെ നാശനഷ്ടം - വെളിച്ചണ്ണ ഫാക്ടറി
സംഭവസമയത്ത് ഫാക്ടറിയിൽ ജീവനക്കാരില്ലാതിരുന്നതിനാല്‍ വന്‍ദുരന്തം ഒഴിവായി.
fire alppuzha alappuzha fire വെളിച്ചണ്ണ ഫാക്ടറി ആലപ്പുഴ
ആലപ്പുഴ : ചുങ്കത്ത് വെളിച്ചണ്ണ ഫാക്ടറിയിൽ വൻ തീപിടുത്തം. ചുങ്കത്തെ ചന്ദ്ര ഓയില്‍സ് മില്ലിലാണ് തീപിടുത്തമുണ്ടായത് .ഷോർട്ട്സർക്യൂട്ട് ആണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. ഏഴ് യൂണിറ്റ് ഫയർ ഫോഴ്സ് എത്തിയാണ് തീയണച്ചത്. നിലവിൽ സ്ഥിതി നിയന്ത്രണ വിധേയമാണ്. സംഭവസമയത്ത് ഫാക്ടറിയിൽ ജീവനക്കാരില്ലാതിരുന്നതിനാല്‍ വന്‍ദുരന്തമൊഴിവായി. പുലർച്ചെയോടെ ഉണ്ടായ അപകടത്തിൽ വെളിച്ചെണ്ണയും കൊപ്രയുമടക്കം കത്തിനശിച്ചു. ലക്ഷങ്ങളുടെ നാശ നഷ്ടമുണ്ടായതായാണ് കണക്കാക്കുന്നത്.
Last Updated : Apr 27, 2019, 11:37 AM IST