കേരളം

kerala

ETV Bharat / city

കൊവിഡ് മരണം: ആലപ്പുഴയിൽ 2,259 കുടുംബങ്ങൾക്ക് ധനസഹായം അനുവദിച്ചു - കൊവിഡ് മരണം കുടുംബങ്ങൾക്ക് ധനസഹായം

ധനസഹായത്തിനും കൊവിഡ് ബാധിച്ചു മരിച്ച ബിപിഎല്‍ കുടുംബാംഗങ്ങളുടെ ആശ്രിതര്‍ക്കുള്ള പെന്‍ഷന്‍ ലഭിക്കുന്നതിനും relief.kerala.gov.in പോര്‍ട്ടല്‍ മുഖേനയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്

covid death financial aid alappuzha covid victim family financial aid കൊവിഡ് മരണം ധനസഹായം കൊവിഡ് മരണം കുടുംബങ്ങൾക്ക് ധനസഹായം ആലപ്പുഴ കൊവിഡ് ധനസഹായം
കൊവിഡ് മരണം: ആലപ്പുഴയിൽ 2,259 കുടുംബങ്ങൾക്ക് ധനസഹായം അനുവദിച്ചു

By

Published : Jan 25, 2022, 3:37 PM IST

ആലപ്പുഴ: കൊവിഡ് ബാധിച്ചു മരിച്ചവരുടെ കുടുംബത്തിനുള്ള ധനസഹായത്തിന് അര്‍ഹരായവർ അപേക്ഷ സമര്‍പ്പിക്കണമെന്ന് ആലപ്പുഴ ജില്ല കലക്‌ടര്‍ എ അലക്‌സാണ്ടര്‍. ധനസഹായത്തിനായി ജില്ലയില്‍ ഇതുവരെ 2,597 അപേക്ഷകളാണ് ലഭിച്ചത്. ഇതില്‍ പരിശോധന പൂര്‍ത്തീകരിച്ച് അംഗീകരിച്ച 2,289 അപേക്ഷകളില്‍ 2,259 പേര്‍ക്ക് ധനസഹായമായ 50,000 രൂപ വീതം ബാങ്ക് അക്കൗണ്ടില്‍ ലഭ്യമാക്കിയെന്ന് കലക്‌ടര്‍ അറിയിച്ചു.

വിവിധ വില്ലേജ് ഓഫിസുകളിലായി 50 അപേക്ഷകള്‍ പരിശോധന ഘട്ടത്തിലാണ്. മതിയായ രേഖകളുടെ അഭാവത്തില്‍ 258 അപേക്ഷകള്‍ നിരസിച്ചു. ഈ അപേക്ഷകര്‍ ആവശ്യമായ രേഖകള്‍ ഉടന്‍ സമര്‍പ്പിക്കണമെന്ന് കലക്‌ടര്‍ അറിയിച്ചു. ധനസഹായത്തിനും കൊവിഡ് ബാധിച്ചു മരിച്ച ബിപിഎല്‍ കുടുംബാംഗങ്ങളുടെ ആശ്രിതര്‍ക്കുള്ള പെന്‍ഷന്‍ ലഭിക്കുന്നതിനും relief.kerala.gov.in പോര്‍ട്ടല്‍ മുഖേനയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.

കൊവിഡ് ബാധിച്ചു മരിച്ചവരുടെ വിവരങ്ങള്‍ കൊവിഡ് 19 ഡെത്ത് ഇന്‍ഫര്‍മേഷന്‍ സിസ്റ്റത്തില്‍ കണ്ടെത്താന്‍ സാധിച്ചില്ലെങ്കില്‍ ഈ പോര്‍ട്ടലിലൂടെ അപ്പീല്‍ നല്‍കുകയും ചെയ്യാം. കൊവിഡ് ബാധിച്ചു മരിച്ച ബിപിഎല്‍ കുടുംബാംഗങ്ങളുടെ ആശ്രിതര്‍ക്ക് പെന്‍ഷന്‍ നല്‍കുന്ന പദ്ധതിയില്‍ ഇതുവരെ 238 പേര്‍ക്ക് പെന്‍ഷന്‍ അനുവദിച്ചിട്ടുണ്ട്. മൂന്നു വര്‍ഷത്തേക്ക് പ്രതിമാസം 5,000 രൂപയാണ് പെന്‍ഷന്‍.

Also read: സിപിഎം സംസ്ഥാന സമ്മേളനം നീട്ടിവച്ചേക്കും; തീരുമാനം കൊവിഡ് രൂക്ഷമാകുന്ന സാഹചര്യത്തിൽ

ABOUT THE AUTHOR

...view details