ആലപ്പുഴ: നാട് ഒന്നാകെ കൊവിഡിനെ പ്രതിരോധിക്കുമ്പോൾ ഒന്നിച്ച് പ്രവർത്തിക്കേണ്ട കായംകുളം നഗരസഭാ ഉദ്യോഗസ്ഥരും പൊലീസും തമ്മിൽ കയ്യാങ്കളി. കായംകുളത്ത് പ്രവർത്തിക്കുന്ന പൊലീസ് കാന്‍റീൻ പൂട്ടിക്കാനെത്തിയ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരെ തടഞ്ഞതാണ് കയ്യാങ്കളിക്കിടയാക്കിയത്. കഴിഞ്ഞ ദിവസം ലോക്‌ഡൗണിനിടെ ഹെൽമറ്റ് ധരിക്കാതെ മോട്ടോർ ബൈക്കിൽ യാത്ര ചെയ്ത നഗരസഭാ ചെയർമാനെതിരെ പൊലീസ് പിഴ ചുമത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസ് കാന്‍റീൻ പൂട്ടിക്കാൻ നഗരസഭാ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരെ ചെയർമാൻ പറഞ്ഞുവിട്ടത്. കാന്‍റീനിൽ വച്ചുള്ള ഉന്തിനും തളളിനും ശേഷം നഗരസഭാ ഉദ്യോഗസ്ഥരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
കായംകുളത്ത് നഗരസഭ - പൊലീസ് പോര് മുറുകുന്നു - കേരള പൊലീസ് വാര്‍ത്തകള്‍
ഹെല്‍മറ്റ് ധരിക്കാത്തതിനാല്‍ നഗരസഭാ ചെയർമാനെതിരെ പൊലീസ് പിഴ ചുമത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസ് കാന്‍റീൻ പൂട്ടിക്കാൻ നഗരസഭാ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരെ ചെയർമാൻ പറഞ്ഞുവിട്ടത്. ഇതാണ് സംഘര്‍ഷത്തിന് കാരണം.
സിപിഎം ജില്ലാ കമ്മിറ്റി അംഗവും നഗരസഭാ ചെയർമാനുമായി എൻ.ശിവദാസനും കായംകുളം സിഐയും തമ്മിൽ പോര് തുടങ്ങിയിട്ട് നാളേറെയായി. ലോക്‌ഡൗൺ ദിനത്തിൽ ഹെൽമറ്റ് വയ്ക്കാതെ ഇരുചക്രവാഹനത്തിൽ വന്നിതിന് ചെയർമാനെക്കൊണ്ട് പൊലീസ് പിഴ അടപ്പിച്ചതോടെ തർക്കം മൂർച്ഛിച്ചു. ഇതിനു പിന്നാലെയാണ് പുതിയ സംഭവം. അനധികൃത കാന്‍റീനിനെതിരെ പരാതി കിട്ടിയതിനാലാണ് നടപടിയെന്നാണ് ചെയർമാന്‍റെ വാദം. കൊവിഡ് പ്രതിരോധ കാലത്ത് പൊലീസുകാരുടെ മനോവീര്യം തകർക്കുന്ന നടപടിയാണ് നഗരസഭാ ഉദ്യോഗസ്ഥരുടെതെന്നായിരുന്നു സിഐയുടെ പ്രതികരണം. പൊലീസ് അതിക്രമത്തെ നിയമപരമായി നേരിടുമെന്ന് നഗരസഭാ ചെയർമാനും പ്രതികരിച്ചു.