കേരളം

kerala

ETV Bharat / city

കൊവിഡ് വ്യാപനം തടയാന്‍ എല്ലാവരും കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്‌ടര്‍

കൊവിഡ് രോഗവ്യാപന നിയന്ത്രണവും പ്രതിരോധ പ്രവർത്തനങ്ങളും ഫലപ്രദമായി ജില്ലയില്‍ നടപ്പാക്കുന്നതിന്‍റെ ഭാഗമായി ജില്ലയിലെ വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള അധ്യാപകരെ കൂടി നിയോഗിക്കാൻ ജില്ലാ കലക്ടര്‍ എ. അലക്സാണ്ടർ ഉത്തരവിട്ടു.

district collector on alappuzha covid situation  alappuzha covid situation  alappuzha news  ആലപ്പുഴ കലക്‌ടര്‍  ആലപ്പുഴ വാര്‍ത്തകള്‍  ആലപ്പുഴ കൊവിഡ്
കൊവിഡ് വ്യാപനം തടയാന്‍ എല്ലാവരും കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്‌ടര്‍

By

Published : Jul 15, 2020, 12:46 AM IST

ആലപ്പുഴ: ജില്ലയിലെ കൊവിഡ് വ്യാപനം തടയാന്‍ ശക്തമായ നടപടികള്‍ എടുക്കുകയാണെന്നും ആളുകള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും ജില്ലാ കലക്ടര്‍ എ.അലക്സാണ്ടര്‍ പറഞ്ഞു. മാര്‍ക്കറ്റുകളില്‍ ഇരട്ടി ശ്രദ്ധ ഉണ്ടാകണം. ആള്‍ക്കൂട്ടം അരുത്. അനാവശ്യമായ യാത്ര ഒഴിവാക്കണം. നിര്‍ബന്ധമായും മാസ്ക് ധരിക്കുകയും സാനിറ്റൈസര്‍ ഉപയോഗിക്കുകയും വേണം. ശാരീരിക അകലം പാലിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണമെന്നും കലക്ടര്‍ അറിയിച്ചു. കൊവിഡ് രോഗികളുമായി ഏതെങ്കിലും തരത്തില്‍ സമ്പര്‍ക്കം ഉണ്ടായിട്ടുള്ളവര്‍ കൊവി‍‍ഡ് കണ്‍ട്രോള്‍ റൂമില്‍ വിളിച്ച് അറിയിക്കേണ്ടതാണ് (ഫോണ്‍-04772239999). കൊവിഡ് രോഗവ്യാപന നിയന്ത്രണവും പ്രതിരോധ പ്രവർത്തനങ്ങളും ഫലപ്രദമായി ജില്ലയില്‍ നടപ്പാക്കുന്നതിന്‍റെ ഭാഗമായി ആരോഗ്യ വകുപ്പിന്‍റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥർ കൂടാതെ ജില്ലയിലെ വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള അധ്യാപകരെ കൂടി നിയോഗിക്കാൻ ജില്ലാ കലക്ടര്‍ എ. അലക്സാണ്ടർ ഉത്തരവിട്ടു. ജില്ലയിലെ വിവിധ മുനിസിപ്പൽ-പഞ്ചായത്ത് പ്രൈമറി ഹെൽത്ത് സെന്‍ററുകളിലേക്കാണ് അധ്യാപകരെ നിയമിച്ചിട്ടുള്ളത്.

ABOUT THE AUTHOR

...view details