ആലപ്പുഴ:ഒക്ടോബർ 21ന് നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ ധീവര സമുദായത്തിൽപ്പെട്ട രാഷ്ട്രീയ പ്രവർത്തകർക്ക് സ്ഥാനാർഥിത്വം നൽകണമെന്ന് ആവശ്യം. ധീവരസഭ സംസ്ഥാന സെക്രട്ടറിയും മുൻ എം എൽ എയുമായ വി ദിനകരൻ പ്രസ്താവനയിലൂടെ ആവശ്യം ഉന്നയിച്ചിരിക്കുന്നത്.
അരൂരിൽ ധീവര സമുദായംഗത്തിന് സ്ഥാനാർഥിത്വം നൽകണമെന്ന് ധീവരസഭ - അരൂരിൽ ധീവര സമുദായംഗത്തിന് സ്ഥാനാർഥിത്വം നൽകണമെന്ന് ധീവരസഭ
ധീവരസഭയുടെ സംസ്ഥാന കമ്മിറ്റി പുറപ്പെടുവിച്ച പ്രസ്താവനയിലൂടെയാണ് ധീവരസഭ സംസ്ഥാന സെക്രട്ടറിയും മുൻ എം എൽ എയുമായ വി ദിനകരൻ ഇക്കാര്യം ആവശ്യപ്പെട്ടത്
![അരൂരിൽ ധീവര സമുദായംഗത്തിന് സ്ഥാനാർഥിത്വം നൽകണമെന്ന് ധീവരസഭ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-4522280-1020-4522280-1569169592342.jpg)
'അരൂർ, എറണാകുളം, മഞ്ചേശ്വരം എന്നീ നിയമസഭാ മണ്ഡലങ്ങളിൽ ധീവര സമുദായത്തിന് നിർണായക സ്വാധീനമുണ്ട്. നാല്‍പ്പതിനായിരത്തിലധികം സമ്മതിദായകരുള്ള അരൂർ നിയമസഭാ മണ്ഡലത്തിൽ സാമുദായിക പരിഗണന വെച്ച് നോക്കുമ്പോൾ ധീവരസമുദായം രണ്ടാം സ്ഥാനത്ത് വരും. വിവിധ രാഷ്ട്രീയ പ്രസ്ഥാനങ്ങളിൽ സജീവമായി പ്രവർത്തിക്കുന്ന നിരവധി രാഷ്ട്രീയ പ്രവർത്തകർ സ്ഥാനാർഥികളാകാൻ അർഹരായിട്ടുണ്ട്. അതിനാല്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ധീവര സമുദായത്തിന് ഏറ്റവും സ്വാധീനമുള്ള അരൂർ മണ്ഡലത്തിൽ ഈ സ്ഥാനാര്‍ഥിയെ പരിഗണിക്കാൻ രാഷ്ട്രീയ നേതൃത്വങ്ങൾ തയ്യാറാകണമെന്നും ധീവരസഭ ആവശ്യപ്പെട്ടു.