കേരളം

kerala

ETV Bharat / city

പുഞ്ച കൃഷി : നെല്ല് സംഭരണം ഉടന്‍ പൂര്‍ത്തിയാക്കുമെന്ന് കൃഷി വകുപ്പ് - paddy

28,913.655 ഹെക്ടറിലായിരുന്നു ഇത്തവണ പുഞ്ച കൃഷി ഇറക്കിയത്.

gg
പുഞ്ച കൃഷി: നെല്ല് സംഭരണം ഉടന്‍ പൂര്‍ത്തിയാക്കുമെന്ന് കൃഷി വകുപ്പ്

By

Published : Apr 27, 2021, 10:45 PM IST

ആലപ്പുഴ: ജില്ലയില്‍ പുഞ്ച കൃഷി ഇറക്കിയ നെല്ലിന്‍റെ സംഭരണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്നും അവ ഉടന്‍ പൂര്‍ത്തിയാക്കുമെന്നും കൃഷി വകുപ്പ്. 110000 മെട്രിക് ടണ്‍ നെല്ലാണ് പുഞ്ച കൃഷിയുടെ ഭാഗമായി ജില്ലയില്‍ ഇതുവരെ കൃഷി ചെയ്തത്. 28,913.655 ഹെക്ടറിലായിരുന്നു ഇത്തവണ പുഞ്ച കൃഷി ഇറക്കിയത്.

5,200 മെട്രിക് ടണ്‍ നെല്ലാണ് കൊയ്ത ശേഷം സംഭരിക്കാനായി ബാക്കിയുള്ളത്. ഒരാഴ്ചക്കകം ഇതിന്‍റെ സംഭരണം പൂര്‍ത്തിയാക്കും. 30,000 മെട്രിക് ടണ്‍ നെല്ല് കൂടി ജില്ലയില്‍ കൊയ്യാന്‍ ബാക്കിയുണ്ടെന്നും പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അലിനി ആന്‍റണി അറിയിച്ചു.

ABOUT THE AUTHOR

...view details