ആലപ്പുഴ :സി.എസ്.സുജാതയെ ജനാധിപത്യ മഹിള അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുത്തു. പി.സതീദേവി സംസ്ഥാന വനിത കമ്മിഷന്‍ അധ്യക്ഷയായതോടെ വന്ന ഒഴിവിലാണ് സുജാതയെ തെരഞ്ഞെടുത്തത്. സിപിഎം സംസ്ഥാന സമിതി അംഗമാണ് സുജാത. നിലവിൽ സംഘടനയുടെ സംസ്ഥാന ട്രഷററും കേന്ദ്ര കമ്മിറ്റി അംഗവുമാണ് മുൻ എംപിയായ ഇവർ.
ഇ.പദ്‌മാവതിയാണ് പുതിയ ട്രഷറര്‍. സൂസന്‍ കോടി പ്രസിഡന്‍റായി തുടരും. ശനിയാഴ്‌ച ചേര്‍ന്ന ജനാധിപത്യ മഹിള അസോസിയേഷന്‍ സംസ്ഥാന കമ്മറ്റിയാണ് പുതിയ സെക്രട്ടറിയെ തെരഞ്ഞെടുത്തത്. അഖിലേന്ത്യ വൈസ് പ്രസിഡന്‍റ് പി കെ ശ്രീമതി, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ കെ കെ ശൈലജ, മന്ത്രി ആര്‍ ബിന്ദു എന്നിവരും ശനിയാഴ്‌ച ചേർന്ന യോഗത്തില്‍ പങ്കെടുത്തു.
കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റിലെ ആദ്യ വിദ്യാര്‍ഥിനി പ്രതിനിധി
2004ല്‍ മാവേലിക്കരയില്‍നിന്ന് പാര്‍ലമെന്‍റ് അംഗമായി സുജാത തെരഞ്ഞെടുക്കപ്പെട്ടിരുന്നു. എസ്എഫ്‌ഐയിലൂടെയാണ് രാഷ്ട്രീയ രംഗത്തെത്തിയത്. എസ്എഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്‍റ്, കേന്ദ്ര കമ്മിറ്റി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.