കേരളം

kerala

ETV Bharat / city

കോൺഗ്രസ് ഓഫിസുകൾക്ക് നേരെ സിപിഎം ആസൂത്രിത അക്രമം നടത്തുന്നു : എം ലിജു - കോൺഗ്രസ്

ആക്രമങ്ങളെ പ്രതിരോധിക്കാൻ ശ്രമിക്കുന്നവരെ പൊലീസിനെ ഉപയോഗിച്ച് അടിച്ചമർത്താനും കള്ളക്കേസുകളിൽ കുടുക്കാനുമാണ് ശ്രമിക്കുന്നതെന്ന് ഡിസിസി പ്രസിഡന്‍റ് എം.ലിജു ആരോപിച്ചു.

M Liju news  alappuzha news  CPM news  സിപിഎം വാര്‍ത്തകള്‍  എം ലിജു  കോൺഗ്രസ്  ആലപ്പുഴ വാര്‍ത്തകള്‍
കോൺഗ്രസ് ഓഫിസുകൾക്ക് നേരെ സിപിഎം ആസൂത്രിത അക്രമം നടത്തുന്നു : എം ലിജു

By

Published : Sep 3, 2020, 9:58 PM IST

ആലപ്പുഴ: സംസ്ഥാനത്ത് കോൺഗ്രസ് ഓഫിസുകൾക്ക് നേരെ സിപിഎം സംഘടിതവും ആസൂത്രിതവുമായ അക്രമങ്ങൾ നടത്തുന്നതായി ഡിസിസി പ്രസിഡന്‍റ് എം.ലിജു ആരോപിച്ചു. വെഞ്ഞാറമൂട് ഇരട്ട കൊലപാതകത്തിൽ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി പാർട്ടി പ്രവർത്തകർക്ക് നേരെയും പാർട്ടി ഓഫിസുകൾക്ക് നേരെയുണ്ടായ സിപിഎം അക്രമങ്ങളിൽ പ്രതിഷേധിച്ച് കെപിസിസി ആഹ്വാന പ്രകാരം ജില്ലാ കോൺഗ്രസ് കമ്മറ്റി സംഘടിപ്പിച്ച ഉപവാസ സമരത്തിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.

കോൺഗ്രസ് ഓഫിസുകൾക്ക് നേരെ സിപിഎം ആസൂത്രിത അക്രമം നടത്തുന്നു : എം ലിജു

കായംകുളം, താമരക്കുളം, വയലാർ എന്നിവിടങ്ങളിൽ കോൺഗ്രസ് ഓഫിസുകൾ ആക്രമിക്കപ്പെട്ടു, ജില്ലയുടെ വിവിധ ഭാഗങ്ങളിൽ എണ്ണിയാലോടുങ്ങാത്ത തരത്തിൽ കൊടിമരങ്ങളും തകർത്തു. ഇതിന് പുറമെ പലയിടങ്ങളിലും രക്തസാക്ഷി മണ്ഡപങ്ങളും ആക്രമികൾ തകർത്തതായും ലിജു ചൂണ്ടിക്കാട്ടി. ഇതിനെല്ലാം പിന്നിൽ സിപിഎം ആണെന്നും നാട്ടിലെ സമാധാനന്തരീക്ഷം തകർക്കാനാണ് സിപിഎം ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

ആക്രമങ്ങളെ പ്രതിരോധിക്കാൻ ശ്രമിക്കുന്നവരെ പൊലീസിനെ ഉപയോഗിച്ച് അടിച്ചമർത്താനും കള്ളക്കേസുകളിൽ കുടുക്കാനുമാണ് ശ്രമിക്കുന്നത്. ഇതിനെതിരെ ശക്തമായ പ്രതിഷേധം അറിയിക്കുന്നതായും ലിജു വ്യക്തമാക്കി. കോൺഗ്രസ് ഓഫിസുകള്‍ക്കെതിരായ സിപിഎമ്മിന്‍റെ അക്രമം അവസാനിപ്പിക്കണമെന്നും കേരളത്തിൽ സമാധാനം പുനസ്ഥാപിക്കണമെന്നുള്ള ആവശ്യങ്ങൾ ഉന്നയിച്ചാണ് ഉപവാസം സംഘടിപ്പിച്ചിരിക്കുന്നത്. ലിജുവിന്‍റെ ഹരിപ്പാട്ടെ വസതിയിൽ രാവിലെ ഒമ്പത് മണി മുതലായിരുന്നു ഉപവാസം. ജില്ലാ കോൺഗ്രസ് കമ്മറ്റി ഓഫിസിലെ ഒരു ജീവനക്കാരന് കൊവിഡ് പോസിറ്റീവ് ആയതിനാൽ ഡിസിസി പ്രസിഡന്‍റ് സ്വയം നിരീക്ഷണത്തിലായതിനാലാണ് വീട്ടിൽ ഉപവസിച്ചത്.

ABOUT THE AUTHOR

...view details