ആലപ്പുഴ: ആലപ്പുഴ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ്, വൈസ് പ്രസിഡന്‍റ് സ്ഥാനങ്ങളെ ചൊല്ലി സിപിഎം - സിപിഐ തർക്കം. ജില്ലാ പഞ്ചായത്തിൽ സിപിഎം നേതാവ് കെ.ജി രാജേശ്വരിയെ അധ്യക്ഷയും ദലീമ ജോജോയെ ഉപാധ്യക്ഷയുമാക്കാനാണ് സിപിഎം തീരുമാനിച്ചത്. പക്ഷേ ഈ തീരുമാനത്തിൽ സിപിഐക്ക് എതിർപ്പുണ്ട്. ജില്ലാപഞ്ചായത്ത് പ്രസിഡന്‍റ്, വൈസ് പ്രസിഡന്റ് സ്ഥാനം വേണമെന്ന് ഉറച്ചുനിൽക്കുകയാണ് സിപിഐ. മറുവശത്ത് ഇതേ നിലപാടിലാണ് സിപിഎമ്മും.
ജില്ലാ പഞ്ചായത്ത് ഭരണത്തെച്ചൊല്ലി ആലപ്പുഴയിൽ സിപിഎം - സിപിഐ തർക്കം - ആലപ്പുഴ സിപിഐ വാര്‍ത്തകള്‍
ജില്ലാപഞ്ചായത്ത് പ്രസിഡന്‍റ്, വൈസ് പ്രസിഡന്റ് സ്ഥാനം വേണമെന്ന് ഉറച്ചുനിൽക്കുകയാണ് സിപിഐ. മറുവശത്ത് ഇതേ നിലപാടിലാണ് സിപിഎമ്മും.
ആലപ്പുഴ സിപിഎം ജില്ലാ കമ്മിറ്റി ഓഫിസിൽ ഇന്ന് രാവിലെയും സമവായ ചർച്ച നടത്തിയിരുന്നു. എന്നാൽ ഈ ചർച്ചയിലും വയലാർ ഡിവിഷനിൽ നിന്ന് വിജയിച്ച എൻ.എസ് ശിവപ്രസാദിന്‍റെ പേരാണ് സിപിഐ നിർദേശിച്ചത്. സിപിഐ - സിപിഎം ജില്ലാ സെക്രട്ടറിമാർ പ്രധാനപ്പെട്ട നേതാക്കന്മാരുമായി ചർച്ച നടത്തിയെങ്കിലും തീരുമാനമായിട്ടില്ല. സംസ്ഥാന നേതാക്കളടക്കം വിഷയത്തിൽ ഇടപെട്ട് ചർച്ചകൾ തുടരുകയാണ്.
23 ഡിവിഷനുകളിൽ 21 ലും എൽഡിഎഫാണ് വിജയിച്ചത്. അതിൽ 17 ഉം സിപിഎം ആയിരുന്നു. നാലിടത്ത് മാത്രമാണ് സിപിഐ ഉള്ളത്. കൂടുതൽ സീറ്റുകളിൽ വിജയിച്ച സ്ഥിതിക്ക് പ്രസിഡന്‍റ്, വൈസ് പ്രസിഡൻറ് സ്ഥാനം തങ്ങൾക്ക് വേണമെന്നാണ് സിപിഎമ്മിന്‍റെ വാദം. അത് അംഗീകരിക്കാൻ സിപിഐ തയാറാകുന്നില്ല.