ആലപ്പുഴ: കടുത്ത വിഭാഗീയത നിലനിൽക്കുന്ന ആലപ്പുഴയിൽ സിപിഎം ജില്ല സെക്രട്ടേറിയറ്റ് രൂപീകരിച്ചു. ഏറെ ചർച്ചകൾക്കും സമവായങ്ങൾക്കുമൊടുവിൽ രൂപീകരിച്ച ജില്ല സെക്രട്ടേറിയറ്റില്‍ സജി ചെറിയാൻ പക്ഷത്തിനാണ് മുൻതൂക്കം. 12 അംഗ സെക്രട്ടേറിയറ്റിനെയാണ് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ കൂടി പങ്കെടുത്ത ജില്ല കമ്മിറ്റി യോഗം രൂപം നൽകിയത്.
സെക്രട്ടേറിയറ്റിൽ എച്ച് സലാം എംഎൽഎയും ജില്ലയിലെ മുതിർന്ന വനിത നേതാവ് ജി രാജമ്മയും പുതുമുഖങ്ങളായി ഉൾപ്പെട്ടപ്പോൾ തരം താഴ്ത്തപെട്ട കെ രാഘവന്‍റെ തിരിച്ചുവരവ് അപ്രതീക്ഷിതമായി. പടനിലം സ്‌കൂള്‍ കോഴ ആരോപണത്തിൽ പാർട്ടി അന്വേഷണ കമ്മിഷന്‍റെ റിപ്പോര്‍ട്ടിനെ തുടർന്നാണ് മുൻപ് രാഘവനെ തരംതാഴ്ത്തിയത്. എന്നാൽ രാഘവന്‍ കുറ്റകാരൻ അല്ലെന്നും മികച്ച പാർട്ടി കേഡറാണെന്നും ബോധ്യപ്പെട്ടതിനെ തുടർന്നാണ് തെരഞ്ഞെടുത്തതെന്ന് ജില്ല സെക്രട്ടറി ആര്‍ നാസര്‍ പറഞ്ഞു.