കേരളം

kerala

ETV Bharat / city

സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം - covid death

covid death  സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം
സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം

By

Published : May 29, 2020, 10:25 PM IST

Updated : May 29, 2020, 11:29 PM IST

22:24 May 29

ഇന്ന് ആലപ്പുഴയില്‍ മരിച്ചയാള്‍ക്ക് കൊവിഡാണെന്ന് സ്ഥിരീകരിച്ചു.

മെഡിക്കല്‍ ബുള്ളറ്റിൻ

ആലപ്പുഴ: ജില്ലയില്‍ കൊവിഡ് നിരീക്ഷണത്തിലിരിക്കെ മരിച്ച ചെങ്ങന്നൂർ സ്വദേശിയുടെ മരണം കൊവിഡ് ബാധിച്ച് തന്നെയെന്ന് സ്ഥിരീകരണം. ചെങ്ങന്നൂർ പണ്ടനാട് സ്വദേശി ജോസ് ജോയി(38)യാണ് ഇന്ന് ഉച്ചയോടെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചത്. മെഡിക്കൽ കോളജ് ആശുപത്രി അധികൃതർ പുറത്തിറക്കിയ പ്രത്യേക മെഡിക്കൽ ബുള്ളറ്റിനിലൂടെയാണ് ഇത് സംബന്ധിച്ച സ്ഥിരീകരണം നടത്തിയത്. സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന ഒമ്പതാമത്തെ കൊവിഡ് മരണമാണിത്.

അബുദബിയിൽ നിന്ന് ഇന്ന് നെടുമ്പാശേരിയിൽ വിമാനമിറങ്ങിയ ഇദ്ദേഹം കെഎസ്ആർടിസി ബസിൽ ആലപ്പുഴ എത്തി. തുടർന്ന് ഇയാളെ കൊവിഡ് കെയർ സെന്‍ററിലിൽ നിരീക്ഷണത്തിലാക്കി. ആരോഗ്യ നില ഗുരുതരമായതിനെ തുടർന്ന്മെഡിക്കൽ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. ശേഷം രണ്ട് തവണയ ഹൃദയാഘാതം ഉണ്ടായെന്നും മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നു.ഇയാൾക്ക് കരൾ രോഗം ഗുരുതമായിരുന്നതായും കടുത്ത മദ്യപാനിയായത്തിന്‍റെ കൂടി ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നതായും ആശുപത്രി അധികൃതർ അറിയിച്ചു. എന്നാൽ കൊവിഡ് രോഗ ബാധയോടൊപ്പം തന്നെയുണ്ടായ മറ്റ് കാരണങ്ങളാണ് മരണത്തിന് കാരണമായതെന്നും എന്നും മെഡിക്കൽ ബുള്ളറ്റിനിൽ ആശുപത്രി അധികൃതർ വ്യക്തമാക്കി. 

Last Updated : May 29, 2020, 11:29 PM IST

ABOUT THE AUTHOR

...view details