ആലപ്പുഴ ജില്ലയിൽ കൂടുതൽ കണ്ടൈൻമെന്‍റ് സോണുകൾ - കൊവിഡ് വാര്‍ത്തകള്‍
മൂന്ന് വാര്‍ഡുകളെ കണ്ടൈൻമെന്‍റ് സോണില്‍ നിന്നൊഴിവാക്കി
![ആലപ്പുഴ ജില്ലയിൽ കൂടുതൽ കണ്ടൈൻമെന്‍റ് സോണുകൾ covid containment zones in alappuzha alappuzha covid news ആലപ്പുഴ കൊവിഡ് വാര്‍ത്തകള്‍ കൊവിഡ് വാര്‍ത്തകള്‍ ആലപ്പുഴയിലെ കണ്ടെയ്‌ൻമെന്‍റ് സോണുകള്‍](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7934740-thumbnail-3x2-j.jpg)
ആലപ്പുഴ ജില്ലയിൽ കൂടുതൽ കണ്ടൈൻമെന്‍റ് സോണുകൾ
ആലപ്പുഴ: കൊവിഡ് പ്രതിരോധത്തിന്‍റെ ഭാഗമായി ജില്ലയിലെ നൂറനാട് ഗ്രാമപഞ്ചായത്ത് ഒമ്പതാം വാർഡ്, മാവേലിക്കര താലൂക്കിലെ താമരക്കുളം ഗ്രാമപഞ്ചായത്തിലെ 6,7 വാർഡുകൾ എന്നിവയെക്കൂടി കണ്ടൈൻമെന്‍റ് സോണായി പ്രഖ്യാപിച്ചു. അതേസമയം കണ്ടൈൻമെന്‍റ് സോണുകളായി നേരത്തെ പ്രഖ്യാപിച്ച അരൂർ ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡ്, ചെന്നിത്തലയിലെ പതിനാലാം വാർഡ്, പുന്നപ്ര തെക്ക് ഗ്രാമപഞ്ചായത്തിലെ രണ്ടാം വാർഡ് തുടങ്ങിയ പ്രദേശങ്ങളെ കണ്ടൈൻമെന്‍റ് പട്ടികയിൽ നിന്നൊഴിവാക്കി.
ജില്ലയിൽ കണ്ടൈൻമെന്‍റ് സോൺ പട്ടികയിലുള്ള പ്രദേശങ്ങൾ
- ചേർത്തല താലൂക്കിലെ പട്ടണക്കാട് ഗ്രാമ പഞ്ചായത്ത് വാർഡ് 16
- തുറവൂർ ഗ്രാമപഞ്ചായത്ത് വാർഡ് 1, 16, 18
- കുത്തിയതോട് ഗ്രാമ പഞ്ചായത്ത് വാർഡ്, 1, 16
- എഴുപുന്ന ഗ്രാമപഞ്ചായത്ത് വാർഡ് 15
- അമ്പലപ്പുഴ താലൂക്കിലെ, ആറാട്ടുപുഴ ഗ്രാമപഞ്ചായത്തിലെ എല്ലാ വാർഡുകളും
- അമ്പലപ്പുഴ സൗത്ത് പഞ്ചായത്തിലെ രണ്ടാം വാർഡ്
- കരുവാറ്റ ഗ്രാമപഞ്ചായത്ത് നാലാം വാർഡ്
- കായംകുളം നഗരസഭയിലെ എല്ലാ വാർഡുകളും
- ചെങ്ങന്നൂർ താലൂക്കിലെ ചെറിയനാട് ഗ്രാമപഞ്ചായത്തിലെ ഏഴാം വാർഡ്
- ചെങ്ങന്നൂർ നഗരസഭയിലെ 14, 15 വാർഡുകൾ
- വെണ്മണി ഗ്രാമപഞ്ചായത്തിലെ എട്ടാം വാർഡ്
- മാവേലിക്കര താലൂക്കിലെ പാലമേൽ പഞ്ചായത്തിലെ പതിനാലാം വാർഡ്
- ഭരണിക്കാവ് ഗ്രാമപഞ്ചായത്തിലെ 5, 12, 13, 14 വാർഡുകൾ
- തെക്കേക്കര ഗ്രാമപഞ്ചായത്തിലെ എല്ലാ വാർഡുകളും
- നൂറനാട് ഗ്രാമപഞ്ചായത്തിലെ 15-ാം വാർഡിലെ പാലമേൽ പാറ്റൂർ റെസിഡൻഷ്യൽ ഏരിയ