ആലപ്പുഴയിൽ 544 പേർക്ക് കൂടി കൊവിഡ്; 520 പേർക്ക് സമ്പർക്കത്തിലൂടെ രോഗബാധ - recoveries
608 പേരുടെ പരിശോധനാഫലം നെഗറ്റീവായി

ആലപ്പുഴയിൽ 544 പേർക്ക് കൂടി കൊവിഡ്; 520 പേർക്ക് സമ്പർക്കത്തിലൂടെ
ആലപ്പുഴ: ജില്ലയിൽ 544 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. പുതുതായി രോഗം സ്ഥിരീകരിച്ചവരിൽ ഒരാൾ വിദേശത്തുനിന്നും 22 പേർ മറ്റു സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. ഇതോടൊപ്പം ഒരു ആരോഗ്യപ്രവർത്തകക്കും കൊവിഡ് സ്ഥിരീകരിച്ചു. 520 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗ ബാധ. ജില്ലയിൽ 608 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ഇതോടെ ജില്ലയിൽ ആകെ രോഗമുക്തരുടെ എണ്ണം 11305 ആയി. നിലവിൽ വിവിധ ആശുപത്രികളിലും ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്‍റ് സെന്‍ററുകളിലുമായി 5,529 പേർ ചികിത്സയിലുണ്ട്.