ആലപ്പുഴ:അരൂരിലെ യു.ഡി.എഫ് സ്ഥാനാർഥി അഡ്വ. ഷാനിമോൾ ഉസ്മാനെതിരെ വിവാദ പരാമർശം നടത്തിയ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരനെതിരെ യു.ഡി.എഫ് പൊലീസിൽ പരാതി നൽകി. മുന്നണിയുടെ മുഖ്യ തെരഞ്ഞെടുപ്പ് ഏജന്‍റ് അഡ്വ. ഉമേശനാണ് ഷാനിമോളുടെ സഭ്യതയെ കളങ്കപ്പെടുത്തുന്ന തരത്തിൽ മന്ത്രി ജി സുധാകരൻ പ്രസ്‌താവന നടത്തിയെന്ന് പരാതി നൽകിയത്.
ഷാനിമോള്‍ക്കെതിരായ ജി. സുധാകരന്‍റെ വിവാദ പരാമർശം; പരാതി നല്‍കി യു.ഡി.എഫ് - അരൂര്‍ ഉപതെരഞ്ഞെടുപ്പ്
ഒക്‌ടോബര്‍ നാലിന് തൈക്കാട്ടുശേരിയിലെ എൽ.ഡി.എഫ് കുടുംബയോഗത്തിൽ സംസാരിക്കവേയാണ് മന്ത്രിയുടെ വിവാദ പരാമർശമെന്നാണ് പരാതിയില്‍ പറയുന്നത്
ഷാനിമോള്‍ക്കെതിരായ ജി. സുധാകരന്‍റെ വിവാദ പരാമർശം; പരാതി നല്‍കി യു.ഡി.എഫ്
ഒക്‌ടോബര്‍ നാലിന് തൈക്കാട്ടുശേരിയിലെ എൽ.ഡി.എഫ് കുടുംബയോഗത്തിൽ സംസാരിക്കവേയാണ് മന്ത്രിയുടെ വിവാദ പരാമർശമെന്നാണ് പരാതിയിൽ ആരോപിക്കുന്നത്. മന്ത്രി സുധാകരനെതിരായ പരാതിയിന്‍മേല്‍ ചേർത്തല ഡി.വൈ.എസ്.പിയോട് ആലപ്പുഴ ജില്ലാ കലക്‌ടര്‍ റിപ്പോർട്ട് തേടി.