ആലപ്പുഴ:കയര്‍പ്പിരി മത്സരം നടത്താനൊരുങ്ങി കയര്‍ കേരള 2019. മത്സരത്തിൽ നൂറുകണക്കിന് സ്‌ത്രീകൾ പങ്കെടുക്കും. യന്ത്രസംവിധാനങ്ങൾ വരുന്നതിനു മുമ്പ് തറപ്പായ വിരിച്ച് നിലത്തിരുന്നാണ് പരമ്പരാഗത തൊഴിലാളികൾ വെറുംകൈകൊണ്ട് കയർ പിരിച്ചിരുന്നത്. നല്ല ക്ഷമയും പരിശീലനവും ഉള്ളവർക്ക് മാത്രമേ മികച്ച രീതിയിൽ കൈവിരലുകളുപയോഗിച്ച് കയർ പിരിച്ചെടുക്കാനാകൂ. യന്ത്രങ്ങൾ വന്നതോടെ അന്യം നിന്നുകൊണ്ടിരിക്കുന്ന രീതിയാണ് കൈപ്പിരി.
പുത്തന്‍ തലമുറക്കായി കയര്‍കൈപ്പിരി മത്സരം
പരമ്പരാഗത രീതിയിലുള്ള കൈപ്പിരി എങ്ങനെയാണെന്ന് പുതുതലമുറക്കും കയർ വ്യവസായ മേഖലക്ക് പുറത്തുള്ളവർക്കും കാണാനും മനസിലാക്കാനുമുള്ള അവസരമാണ് കയർ കേരളയോടനുബന്ധിച്ചുള്ള ഈ മത്സരത്തിലൂടെ സംഘാടകർ ലക്ഷ്യം വെക്കുന്നത്.
കയര്‍ കേരള 2019

ആലപ്പുഴ ബീച്ചിലാണ് കയര്‍ കൈപ്പിരി മത്സരം നടത്തുന്നത്. ഇന്ന് വൈകുന്നേരം മൂന്ന് മണിക്ക് എം.എല്‍.എ പ്രതിഭ ഹരി പരിപാടി ഉദ്ഘാടനം ചെയ്യും. ആലപ്പുഴ മുനിസിപ്പൽ ചെയർമാൻ ഇല്ലിക്കൽ കുഞ്ഞുമോൻ മുഖ്യാതിഥിയാകും.