ആലപ്പുഴ:തുണിസഞ്ചി സംഗമം സംഘടിപ്പിച്ച് തണ്ണീര്‍മുക്കം പഞ്ചായത്ത്. കുടുംബശ്രീ സിഡിഎസിന്‍റെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. നാട്ടുകാരില്‍ നിന്ന് ശേഖരിച്ച തുണികള്‍ ഉപയോഗിച്ചാണ് സഞ്ചികള്‍ നിര്‍മിക്കുന്നത്. പഴയ സാരികൾ, മുണ്ടുകൾ, വസ്ത്രങ്ങൾ, ബെഡ് ഷീറ്റുകൾ എന്നിവയുമായി വന്നവരെല്ലാം തുണി സഞ്ചിയുമായി മടങ്ങി.
തുണിസഞ്ചി വിപ്ലവമൊരുക്കി തണ്ണീർമുക്കം പഞ്ചായത്ത് - alappuzha news
25 വനിതകൾ അടങ്ങിയ അഞ്ച് ഗ്രൂപ്പുകളാണ് പദ്ധതിക്ക് നേതൃത്വം നൽകുന്നത്. 20,000 സഞ്ചികളാണ് പഞ്ചായത്തില്‍ വിതരണം ചെയ്യുന്നത്
തുണിസഞ്ചി വിപ്ലവമൊരുക്കി തണ്ണീർമുക്കം പഞ്ചായത്ത്
25 വനിതകൾ അടങ്ങിയ അഞ്ച് ഗ്രൂപ്പുകളാണ് പദ്ധതിക്ക് നേതൃത്വം നൽകുന്നത്. 20,000 സഞ്ചികളാണ് ഇത്തരത്തിൽ നൽകുന്നത്. ഇതോടൊപ്പം ആകർഷകമായ അമ്പതിൽപ്പരം സഞ്ചികളും പ്രദർശിപ്പിക്കുന്നുണ്ട്. പണ്ഡിറ്റ് കറുപ്പൻ ഹാളിൽ നടന്ന ചടങ്ങ് പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. പി.എസ്.ജ്യോതിസ് ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷ രമ മദനൻ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.