ആലപ്പുഴ : കാർത്തികപള്ളിയിൽ 13 വയസുകാരിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കാർത്തികപ്പള്ളി വലിയകുളങ്ങര സ്വദേശിനി അശ്വതിയുടെ മകൾ ഹർഷയെയാണ് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അമ്മ വഴക്കു പറഞ്ഞതിൽ മനംനൊന്താണ് ആത്മഹത്യ എന്ന് പൊലീസ് പറഞ്ഞു.
കാർത്തികപള്ളിയിൽ 13കാരി തൂങ്ങി മരിച്ച നിലയിൽ - കുട്ടി തൂങ്ങി മരിച്ചു
കുട്ടിയെ അമ്മ ഉപദ്രവിക്കാറുണ്ടെന്ന് നാട്ടുകാർ നേരത്തെ ചൈൽഡ് ലൈനിലും പിങ്ക് പൊലീസിലും പരാതി നൽകിയിരുന്നു.
ഇന്ന് രാവിലെയാണ് ഹർഷയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചു. അശ്വതിയുടെ ആദ്യവിവാഹത്തിലെ കുട്ടിയാണ് ഹർഷ. കുട്ടിയെ അമ്മ ഉപദ്രവിക്കാറുണ്ടെന്ന് നാട്ടുകാർ നേരത്തെ ചൈൽഡ് ലൈനിലും പിങ്ക് പൊലീസിലും പരാതി നൽകിയിരുന്നു. പലതവണ വീട്ടിൽ നിന്നും കുട്ടിയെ ഉപദ്രവിക്കുന്ന ശബ്ദം കേട്ടിട്ടുണ്ട്. ഇന്നലെ രാത്രിയിലും ശബ്ദം കേട്ടു. രാവിലെ തൂങ്ങിയ നിലയിൽ കണ്ട കുട്ടിയെ ആശുപത്രിയിൽ കൊണ്ടു പോകും മുമ്പും അമ്മയുടെ സ്വഭാവത്തില്‍ അസ്വാഭാവികത ഉണ്ടായിരുന്നുവെന്നു നാട്ടുകാർ ആരോപിച്ചു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.