കേരളം

kerala

ETV Bharat / city

ചേർത്തലയിലെ നവവധുവിൻ്റെ മരണം കൊലപാതകമെന്ന് പൊലീസ്: ഭർത്താവ് അറസ്റ്റിൽ - ചേർത്തല ഹെന വധക്കേസിൽ ഭർത്താവ് അപ്പുക്കുട്ടൻ അറസ്റ്റിൽ

പോസ്റ്റ്‌മോർട്ടത്തിനിടെ മൃതദേഹത്തിൽ മുറിവുകൾ കണ്ടതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിന്‍റെ ചുരുളഴിഞ്ഞത്

ചേർത്തലയിലെ നവവധുവിൻ്റെ മരണം കൊലപാതകമെന്ന് പൊലീസ്: ഭർത്താവ് അറസ്റ്റിൽ
ചേർത്തലയിലെ നവവധുവിൻ്റെ മരണം കൊലപാതകമെന്ന് പൊലീസ്; ഭർത്താവ് അറസ്റ്റിൽ

By

Published : Jun 2, 2022, 10:02 PM IST

ആലപ്പുഴ:ചേർത്തലയിൽ നവവധുവിനെ കുളുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. സംഭവത്തിൽ ഭർത്താവ് അപ്പുക്കുട്ടനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾ കുറ്റം സമ്മതിച്ചതായും പൊലീസ് അറിയിച്ചു.

കഴിഞ്ഞ 26-നാണ് ചേർത്തല സ്വദേശി ഹെനയെ കുളിമുറിയിൽ മരിച്ച നിലയിൽ ബന്ധുക്കൾ കണ്ടെത്തിയത്. കുളിമുറിയിൽ കുഴഞ്ഞു വീണു എന്നാണ് ഭർത്താവ് പൊലീസിനോട് പറഞ്ഞിരുന്നത്. എന്നാൽ പോസ്റ്റ്‌മോർട്ടത്തിനിടെ മൃതദേഹത്തിൽ മുറിവുകൾ കണ്ട് ഡോക്‌ടർമാർ സംശയങ്ങൾ ഉന്നയിച്ചിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിന്‍റെ ചുരുളഴിഞ്ഞത്.

ചോദ്യം ചെയ്യലിൽ ഭർത്താവ് കുറ്റം സമ്മതിക്കുകയായിരുന്നു. തല ഭിത്തിയിൽ ഇടിപ്പിച്ചും കഴുത്ത് ഞെരിച്ചും കൊലപ്പെടുത്തുകയായിരുന്നു എന്നാണ് അപ്പുകുട്ടൻ പൊലീസിന് നൽകിയ മൊഴി. വിവാഹത്തിന് ശേഷം ഇരുവരും തമ്മിൽ വഴക്ക് പതിവായിരുന്നു.

ഏഴുമാസം മുൻപായിരുന്നു ഇരുവരുടെയും വിവാഹം. കൊല്ലം സ്വദേശിയാണ് അപ്പുക്കുട്ടൻ ഹെനയുമൊത്ത് ചേർത്തലയിലാണ് താമസം. പ്രതിയുടെ അറസ്റ്റ് ചേർത്തല പൊലീസ് രേഖപ്പെടുത്തി. പ്രതിയെ വെള്ളിയാഴ്ച മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കി റിമാൻഡ് ചെയ്യും.

For All Latest Updates

ABOUT THE AUTHOR

...view details