കൊവിഡ് പ്രതിരോധ മികവ്; ചേര്‍ത്തല സിഐയ്ക്ക് പുരസ്കാരം - covid restrictions alappuzha
ഒരു ജില്ലയില്‍ ഒരാള്‍ക്കാണ് പുരസ്കാരം ലഭിക്കുക. പുരസ്കാരം സഹപ്രവർത്തകർക്ക് കൂടിയുള്ള അംഗീകാരമാണെന്ന് ചേര്‍ത്തല സിഐ പി ശ്രീകുമാര്‍ പറഞ്ഞു.
![കൊവിഡ് പ്രതിരോധ മികവ്; ചേര്‍ത്തല സിഐയ്ക്ക് പുരസ്കാരം ചേര്‍ത്തല സിഐ ചേര്‍ത്തല സിഐ അവാര്‍ഡ് ആലപ്പുഴ കൊവിഡ് പ്രതിരോധം ചേര്‍ത്തല സിഐ പി ശ്രീകുമാര്‍ cherthala ci p sreekumar cherthala station officer covid restrictions alappuzha award cherthala ci](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9150929-120-9150929-1602511427340.jpg)
ചേര്‍ത്തല സിഐയ്ക്ക് പുരസ്കാരം
ആലപ്പുഴ:കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് ജില്ലയിലെ മികച്ച പ്രവർത്തനത്തിനുള്ള പുരസ്കാരം ചേര്‍ത്തല സിഐ പി ശ്രീകുമാറിന്. അവാർഡ് ലഭിച്ചതിൽ ഏറെ സന്തോഷമുണ്ടെന്ന് ശ്രീകുമാര്‍ പ്രതികരിച്ചു. ഇത് തന്നോടൊപ്പം പ്രവർത്തിച്ച സഹപ്രവർത്തകർക്ക് കൂടിയുള്ള അംഗീകാരമാണെന്നും അദ്ദേഹം പറഞ്ഞു. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി ഒരു ജില്ലയില്‍ ഒരാള്‍ക്കാണ് പുരസ്കാരം ലഭിക്കുക.