ആലപ്പുഴ: സംസ്ഥാനത്ത് കൊവിഡ് വ്യാപനത്തിന്‍റെ മറവില്‍ തോട്ടപ്പള്ളിയിൽ സംസ്ഥാന സർക്കാർ കരിമണൽഖനനമാണ് നടത്തുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പൊഴിമുറിക്കലുമായി ബന്ധപ്പെട്ട് പ്രശ്‌നബാധിത പ്രദേശമായി നിലനിൽക്കുന്ന തോട്ടപ്പള്ളി പൊഴി സന്ദർശിച്ച ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തോട്ടപ്പള്ളിയിൽ സർക്കാർ നടത്തുവരുന്ന കരിമണൽ ഖനനം ഉടൻ നിർത്താൻ തയാറാകണം. ജനങ്ങളുടെ ഭാഗംകൂടി സർക്കാർ കേൾക്കണം. ഈ വിഷയത്തിൽ തീരദേശജനത സർക്കാർ തീരുമാനത്തിന് എതിരാണ്. തോട്ടപ്പള്ളിയിൽ നിന്ന് മണലെടുത്താൽ അത് ഇവിടെ തന്നെ നിക്ഷേപിക്കണം. അതല്ലാതെ കരിമണൽലോബിക്ക് നൽകാൻ പാടില്ലെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. കുട്ടനാട്ടിലെ വെള്ളപ്പൊക്ക ഭീഷണി തടയാനുള്ള മുൻകരുതലുകൾ സംസ്ഥാന സർക്കാർ ചെയ്യുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സർക്കാർ നടപടികളോട് പ്രതിപക്ഷത്തിന് ശക്തമായ വിയോജിപ്പാണുള്ളതെന്നും ചെന്നിത്തല വ്യക്തമാക്കി.
കൊവിഡിന്‍റെ മറവിൽ സർക്കാർ കരിമണൽഖനനം നടത്തുന്നുവെന്ന് ചെന്നിത്തല
പൊഴിമുറിക്കലുമായി ബന്ധപ്പെട്ട് പ്രശ്‌നബാധിത പ്രദേശമായി നിലനിൽക്കുന്ന തോട്ടപ്പള്ളി പൊഴി പ്രതിപക്ഷ നേതാക്കള്‍ സന്ദർശിച്ചു.
കൊവിഡിന്‍റെ മറവിൽ സർക്കാർ കരിമണൽഖനനം നടത്തുന്നുവെന്ന് ചെന്നിത്തല
സംസ്ഥാനത്തിന് പുറത്ത് നിന്നുവരുന്നവരുടെ കയ്യിൽ പാസുണ്ടെന്ന് ഉറപ്പുവരുത്തേണ്ടത് സർക്കാരാണ്. സംസ്ഥാനത്തേക്ക് എത്തുന്നവർക്ക് പാസ് നൽകാൻ സർക്കാർ തയാറാകണമെന്നും ചെന്നിത്തല പറഞ്ഞു. കെപിസിസി ജനറൽ സെക്രട്ടറി എ.എ ഷുക്കൂർ, ഡിസിസി പ്രസിഡന്‍റ് അഡ്വ. എം. ലിജു എന്നിവരും പ്രതിപക്ഷ നേതാവിനൊപ്പമുണ്ടായിരുന്നു.