ആലപ്പുഴ: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ആരോപണവിധേയനായ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.ടി ജലീലിന്‍റെ രാജി ആവശ്യപ്പെട്ട് ജില്ലയിൽ പലയിടത്തും മന്ത്രിക്കെതിരെ കരിങ്കൊടി പ്രതിഷേധം. യൂത്ത് കോൺഗ്രസ് ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിലാണ് മന്ത്രിയുടെ വാഹനത്തിന് നേരെ പ്രവർത്തകർ കരിങ്കൊടി കാണിച്ചത്.
മന്ത്രി ജലീലിനെതിരെ ആലപ്പുഴയിലും കരിങ്കൊടി പ്രതിഷേധം - യൂത്ത് കോണ്‍ഗ്രസ് വാര്‍ത്തകള്‍
അരൂർ, ചേർത്തല, ആലപ്പുഴ, ഹരിപ്പാട്, കായംകുളം എന്നിവിടങ്ങളിലാണ് മന്ത്രിയെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചത്.
അരൂർ, ചേർത്തല, ആലപ്പുഴ, ഹരിപ്പാട്, കായംകുളം എന്നിവിടങ്ങളിലാണ് മന്ത്രിയെ പ്രതിഷേധക്കാർ കരിങ്കൊടി കാണിച്ചത്. മന്ത്രിയുടെ വാഹനവ്യൂഹം വരുന്നതറിഞ്ഞ് കരിങ്കൊടിയുമായി ആലപ്പുഴയിൽ ദേശീയപാത ഉപരോധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. ഇതോടെയാണ് ഹരിപ്പാട്, കായംകുളം എന്നിവിടങ്ങളിൽ പ്രവർത്തകർ മന്ത്രിക്ക് നേരെ കരിങ്കൊടിയുമായി എത്തിയത്. ശക്തമായ പൊലീസ് അകമ്പടിയാണ് മന്ത്രിയുടെ വാഹനത്തിന് വേണ്ടി ജില്ലയിൽ ഒരുക്കിയിരുന്നത്. മന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോകുവാൻ പലയിടത്തും പൊലീസ് നേരിയ തോതിൽ ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തിയിരുന്നു.